CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 36 Minutes 27 Seconds Ago
Breaking Now

ക്രിസ്തുമസ് - ന്യൂ ഇയര്‍ ആഘോഷം ഗംഭീരമായി ആഘോഷിച്ച് ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍

ഇപ്‌സ്വിച്: യു കെയിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ഇപ്‌സ്വിച് മലയാളി അസോസിയേഷന്‍ ഡിസംബര്‍ 27വെള്ളിയാഴ്ച സംഘടിപ്പിച്ച ക്രിസ്തുമസ് -  ന്യൂ ഇയര്‍ ആഘോഷം പ്രൗഡഗംഭീരമായി.

ഇപ്‌സ്വിച്ചിലെ സെന്റ് ആല്‍ബന്‍സ് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 4 മണിക്ക് അസ്സോസിയേഷന്‍ പ്രസിഡന്റ് നെവിന്‍ മാനുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ റവ. ഫാ. ടോമി മണവാളന്‍ മുഖ്യാഥിതിയായി ആഘോഷപരിപാടികള്‍ക്ക് തിരി തെളിച്ചു. 

അസോസിയേഷനിലെ കൊച്ചുകുട്ടികള്‍ അവതരിപ്പിച്ച ഉണ്ണി യേശുവിന്റെ ജനനത്തെ അനുസ്മരിപ്പിക്കുന്ന നേറ്റിവിറ്റി പ്ലേയോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന്, അസ്സോസിയേഷനിലെ അംഗങ്ങളുടെ നിരവധി കലാപരിപാടികള്‍ ഫ്ളൈറ്റോസ് ഡാന്‍സ് കമ്പനിയുടെ സഹകരണത്തോടെ സംയുക്തമായി  നടന്നു.

പരിപാടിയുടെ മുഖ്യ ആകര്‍ഷണമായ 'നക്ഷത്രരാവ് 2024' ഹാസ്യ കലാലോകത്തെ അതുല്യ കലാകാരന്‍ മഹേഷ് കുഞ്ഞുമോന്റെയും, ദിലീപ് കലാഭവന്റെയും നേതൃത്വത്തിലുള്ള സ്റ്റേജ് ഷോ അരങ്ങേറി. 8 ഓളം കലാകാരന്‍മാര്‍ ചേര്‍ന്നു അവതരിപ്പിച്ച സ്റ്റേജ് ഷോ കാണികള്‍ നിറഞ്ഞ കയ്യടിയോടുകൂടി ആസ്വദിച്ചു. 

3 മണിക്കൂര്‍ നീണ്ട സ്റ്റേജ് ഷോയ്ക്കു ശേഷം മഴവില്‍ മനോരമ ഫെയിം ഡിജെ ജെഫ്രിയുടെ ഡി ജെ, അക്ഷരാര്‍ത്ഥത്തില്‍ 

ആബാലവൃദ്ധം ജനങ്ങളും 

ആസ്വദിച്ചു. എല്‍ഇഡി സ്‌ക്രീനിന്റെയും മികച്ച ശബ്ദ സാങ്കേതിക ക്രമീകരണങ്ങളുടെ അകമ്പടിയോടും കൂടി നടന്ന എല്ലാ പരിപാടികളും കാണികള്‍ ആസ്വദിച്ചു. 

 

പരിപാടിയുടെ സ്‌പോണ്‍സേഴ്‌സില്‍ ഒന്നായ ടിഫിന്‍ ബോക്‌സ് ഹോട്ടലിന്റെയും ആതുരസേവന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ചു

നാലൊളം നഴ്‌സിംഗ് ഹോമുകളുടെ ഉടമയുമായ ശ്രീമതി. ഷൈനു ക്ലെയര്‍ മാത്യൂസ്, സായി ഹോംസ് പ്രൊപ്രൈറ്റര്‍ ശ്രീ സച്ചിന്‍ കരാളെയും ആശംസ സന്ദേശങ്ങള്‍ നല്‍കി. 

 

സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കുന്നതില്‍ എക്കാലവും മികവ് കാണിക്കുന്ന ദി ഹട്ടിന്റെ 3 കോഴ്‌സ് ഡിന്നര്‍ ഏവരും ആസ്വദിച്ചു. 

 

നാളിതുവരെ ഐ എം എ യോട് സഹകരിച്ച ഏവര്‍ക്കും സാമ്പത്തികമായി സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും സെക്രട്ടറി ഷിബി വൈറ്റസ് നന്ദി അര്‍പ്പിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.