റെയില്‍വെ ട്രാക്കിലിരുന്ന് മൊബൈല്‍ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലാണ് സംഭവം. ഇയര്‍ഫോണ്‍ വച്ച് ഗെയിമില്‍ മുഴുകിയതിനാല്‍, ട്രെയിന്‍ വരുന്നത് കുട്ടികള്‍ അറിഞ്ഞില്ല. മുഫാസില്‍ പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള നര്‍കതിയാഗഞ്ച്-മുസാഫര്‍പൂര്‍ റെയില്‍ സെക്ഷനിലാണ് അപകടമുണ്ടായത്.
ഫുര്‍കാന്‍ ആലം, സമീര്‍ ആലം, ഹബീബുള്ള അന്‍സാരി എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ വിവേക് ??ദീപ്, റെയില്‍വേ പൊലീസ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.