CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 11 Seconds Ago
Breaking Now

മഞ്ഞുപെയ്യുമ്പോഴും ആഘോഷത്തിന് കുറവില്ലാതെ ബാത്ത് മലയാളി അസോസിയേഷന്‍ ; ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം ഇക്കുറിയും ഗംഭീരമായി

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും പ്രൗഢ ഗംഭീരമായ കരോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തായാണ് നടത്തിയത്.

ബാത്ത് മലയാളി അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ ഗംഭീരമായി. ജനുവരി 4ന് ഹെയ്‌സ്ഫീല്‍ഡ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ആഘോഷങ്ങള്‍ നടന്നത്. മഞ്ഞുപെയ്തിനേയും അവഗണിച്ച് 350 ഓളം പേരാണ് ആഘോഷത്തിലേക്കെത്തിയത്.

ക്രിസ്മസ് നേറ്റിവിറ്റി ഷോയും കലാപരിപാടികളും ഡിജെയും ഉള്‍പ്പെടെ വിവിധ പരിപാടികള്‍ അരങ്ങേറി. ബാത്തിലെ കലാകാരന്മാരും കലാകാരികളും അണിനിരന്ന പരിപാടിയില്‍ ലെഡ് വാള്‍ കൂടാതെ പുതുമയാര്‍ന്ന സ്റ്റേജ് ആന്‍ഡ് സൗണ്ട് സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്.

മികച്ചൊരു ലൈറ്റിങ് സംവിധാനം തന്നെ പരിപാടി കൂടുതല്‍ കളര്‍ഫുളാക്കി.

എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും പ്രൗഢ ഗംഭീരമായ കരോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ്‌ നടത്തിയത്. 

ക്രിസ്മസ് കാരോളിന് സമാഹരിച്ച 60000 രൂപയുടെ ധനസഹായം ചങ്ങനാശ്ശേരിയില്‍ ഉള്ള മൂന്ന് വയസ് പ്രായമുള്ള അന്‍വിത വിനീഷിന്റെ ബോണ്‍ കാന്‍സര്‍ ചികിത്സക്കായി നല്‍കി. ഇത് ബാത്ത് മലയാളി അസോസിയേഷന്റെ കാരുണ്യ സ്പര്‍ശം നിറഞ്ഞ ക്രിസ്മസ് പുതുവത്സര സമ്മാനമാണ്.

യുകെയിലെ അറിയപ്പെടുന്ന മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.

നെവിന്‍ ജോസ്, എബി ജോസ്, ടൈറ്റസ് സ്റ്റീഫന്‍ എന്നിവര്‍  പരിപാടിയുടെ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായിരുന്നു.

15 അംഗ എക്‌സിക്യൂട്ടിവ് അംഗങ്ങളുടേയും അസോസിയേഷന്റെ ഓരോ അംഗങ്ങളുടേയും സ്‌നേഹവും പിന്തുണയുമാണ് അസോസിയേഷന്റെ കരുത്ത്. 2009 മുതല്‍ മികച്ച പ്രവര്‍ത്തനമാണ് അസോസിയേഷന്‍ നടത്തിവരുന്നത്. കഴിഞ്ഞ 15 വര്‍ഷക്കാലം നിസ്വാര്‍ത്ഥമായ സേവനം കാഴ്ചവച്ച അസോസിയേഷന്‍ 15ാമത് വാര്‍ഷിക ആഘോഷങ്ങളും നടത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.