CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 6 Seconds Ago
Breaking Now

അകാലത്തിൽ നമ്മെ വിട്ടു പോയ ചാക്കോച്ചൻ എന്ന ജേക്കബ് പീറ്ററിന്റെ സംസ്ക്കാരം ഇന്ന്

അകാലത്തിൽ വിട്ടു പിരിഞ്ഞ ചാക്കോച്ചൻ എന്ന പേരിൽ അറിയപ്പെടുന്ന ജേക്കബ് പീറ്ററിന്റെ സംസ്ക്കാരം (63) ഇന്ന് ഹേമല്‍ ഹെംപ്സ്റ്റഡില്‍ വച്ച് നടക്കപ്പെടും. ഹേമല്‍ ഹെംപ്സ്റ്റഡിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച്ചില്‍ രാവിലെ പതിനൊന്നരയോടെ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് വുഡ് വെല്‍സ് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

എട്ടു വർഷം മുൻപ് യുകെയിലെത്തി സൗത്ത് ഇംഗ്ലണ്ടിലെ സ്ലോയിൽ സ്ഥിര താമസമാക്കിയ തിരുവല്ല നിരണം സ്വദേശിയായ പുതുക്കേരിൽ ജോർജ് പീറ്റർ കഴിഞ്ഞ ആഴ്ചയാണ് മരണപ്പെട്ടത്. ജോലിസ്ഥലത്ത് വച്ച് ജോലിക്കിടയിൽ ഉള്ള ബ്രേക്ക്‌ സമയത്ത് കൂടെ ജോലി ചെയ്യുന്ന യുവാവിനോടൊപ്പം കടയിൽ പോകാൻ ഇറങ്ങിയ ജോർജ് പെട്ടെന്ന് ബോധം കെട്ട് വീഴുകയായിരുന്നു. തുടർന്ന് യുവാവ് ഉടൻ തന്നെ ആംബുലൻസ് വിളിച്ചു വരുത്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു. 

ഇലക്‌ട്രിക്കൽ വർക്കുകൾ കരാർ വ്യവസ്ഥയിൽ ഏറ്റെടുത്ത് ചെയ്യുന്ന സ്ഥാപനത്തിലാണ് ജോർജ് ജോലി ചെയ്തിരുന്നത്. ഭാര്യ മറിയാമ്മ ഹെമേൽ ഹാമ്പ്സ്റ്റീഡിൽ നേഴ്സാണ്. നാല് മക്കളാണ് ഈ ദമ്പതികൾക്ക്. 

സംസ്ക്കാരത്തിൽ പങ്കെടുക്കുന്നവർക്കായി പള്ളിയുടെ വിലാസം താഴെ കൊടുക്കുന്നു. 

ST Thomas' Indian Orthodox Church 

St Agnells Lane, Hemel Hempstead, HP2 7AY

ക്രിമറ്റോറിയത്തിന്റെ വിലാസം :

Woodwells Cemetery 

Buncefield Lane, Hemel Hempstead, HP2 7HY.




കൂടുതല്‍വാര്‍ത്തകള്‍.