മയിന്‍ഹെഡ്: മലയാളി സമൂഹത്തിന്റെ കലാ സാംസ്‌കാരിക പുരോഗതിക്കും സാമൂഹ്യ ഇടപെടലുകള്‍ക്കുമായി രൂപീകരിക്കപ്പെട്ട മയിന്‍ഹെഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഇക്കഴിഞ്ഞ ശനിയാഴ്ച മയിന്‍ഹെഡ് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ജോയിന്റ് കണ്‍വീനര്‍ ഗിഫ്റ്റോ വര്‍ഗ്ഗീസ് പുലിക്കാട്ടില്‍ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് മജു കരിപ്പാല്‍ ആമുഖ പ്രസംഗം നടത്തി. കുട്ടികളുടെ സാംസ്‌കാരിക പരിപാടികള്‍ക്ക് ബിനില്‍ കാര്‍ത്തികേയന്‍,ശ്രുതി സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ആഷ്‌ലിന്‍ മാര്‍ഷല്‍ സ്വാഗതവും ബ്രയാന്‍ മാര്‍ഷല്‍ കൃതജ്ഞതയും പറഞ്ഞു. അരുണ്‍ അശോക്, രാഹുല്‍ കുട്ടപ്പന്‍, അനുന് ദാസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
സോമര്‍സെറ്റ് മയിന്‍ഹെഡില്‍ ഇതാദ്യമായാണു ഒരു മലയാളി സംഘടന രൂപമെടുക്കുന്നത്.