CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 35 Seconds Ago
Breaking Now

'ഇത് ഞങ്ങളുടെ ഉത്തരവാദിത്തമല്ല'; ആംആദ്മിയുടെ ഡല്‍ഹി പരാജയത്തില്‍ കൈകഴുകി കോണ്‍ഗ്രസ്

ഞങ്ങളുടെ ഉത്തരവാദിത്തം ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുകയല്ല

ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ്. ശനിയാഴ്ച രാവിലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ തലസ്ഥാന നഗരിയില്‍ ആംആദ്മിയെ വീഴ്ത്തി ബിജെപി 27 വര്‍ഷങ്ങള്‍ക്ക് ശേഷം തലസ്ഥാന നഗരത്തില്‍ തിരിച്ചുവന്നതോടെയാണ് ആപ്പിനെ ജയിപ്പിക്കല്‍ തങ്ങളുടെ ബാധ്യതയല്ലെന്ന് കോണ്‍ഗ്രസ് വക്താവിന്റെ പ്രതികരണം. കോണ്‍ഗ്രസ് മൂന്നാം വട്ടവും ശുന്യമായ അവസ്ഥയിലേക്ക് നീങ്ങുമ്പോഴാണ് ആപ്പിന്റെ പരാജയത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയത്തെ രണ്ട് തട്ടിയലായ ഇന്ത്യ സഖ്യ പാര്‍ട്ടിയുടെ പ്രതികരണം.

കോണ്‍ഗ്രസ് കുറച്ച് നേരം ഒരു സീറ്റില്‍ ലീഡ് ചെയ്തെങ്കിലും അതും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഡല്‍ഹി തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. സംപൂജ്യരായി നില്‍ക്കുന്ന കോണ്‍ഗ്രസ് ഇന്ത്യ മുന്നണിയില്‍ നിന്നും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങുമ്പോഴാണ് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ആപ്പിന്റെ തോല്‍വിയെ തങ്ങളുമായി കൂട്ടിക്കെട്ടേണ്ടെന്ന് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തന്നെ ഇന്ത്യ മുന്നണിയില്‍ ഇരു പാര്‍ട്ടികളുടേയും തമ്മില്‍ തല്ലില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രധാന സഖ്യകക്ഷികളായ സമാജ് വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസുമെല്ലാം ആപ്പിനൊപ്പം നിന്ന് കോണ്‍ഗ്രസിനെ കൈവിടുകയും ചെയ്തിരുന്നു. സീറ്റ് വീതം വെപ്പില്‍ ഇരു പാര്‍ട്ടികളും പിടിച്ച കടുംപിടുത്തമാണ് ഡല്‍ഹിയില്‍ ബിജെപിയ്ക്ക് മുതല്‍കൂട്ടായതെന്ന വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് എഎപിയെ വിജയിപ്പിക്കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്ന് വക്താവിന്റെ പ്രതികരണം.

ഞങ്ങളുടെ ഉത്തരവാദിത്തം ആം ആദ്മി പാര്‍ട്ടിയെ വിജയിപ്പിക്കുകയല്ല. ഞങ്ങളുടെ ഉത്തരവാദിത്തം ആവേശകരമായ പ്രചാരണം നടത്തുകയും ഈ തിരഞ്ഞെടുപ്പില്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും തിരഞ്ഞെടുപ്പിലാണെങ്കിലും ഞങ്ങള്‍ക്ക് കഴിയുന്നത്ര ശക്തമായി മത്സരിക്കുക എന്നതുമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.