CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 26 Seconds Ago
Breaking Now

സ്വകാര്യ സര്‍വകലാശാലകള്‍ വരിക കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ട്; ചിലര്‍ 'കിട്ടിപ്പോയി' എന്നുപറഞ്ഞ് ഇറങ്ങിയിരിക്കുകയാണ്; പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

സ്വകാര്യ സര്‍വകലാശാലയെന്ന് കേട്ടപ്പോള്‍ 'കിട്ടിപ്പോയി' എന്നുപറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ചിലര്‍.

കേരളത്തിന്റെ പ്രത്യേകതകള്‍ ഉള്‍ക്കൊണ്ടാണ് സ്വകാര്യ സര്‍വകലാശാലകള്‍ വരികയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യ നീതിയിലധിഷ്ഠിതമായിരിക്കും സ്വകാര്യ സര്‍വകലാശാലാ നയം. സ്വകാര്യ സര്‍വകലാശാലയെന്ന് കേട്ടപ്പോള്‍ 'കിട്ടിപ്പോയി' എന്നുപറഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ചിലര്‍. ഇത് എല്‍ഡിഎഫിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമേരിക്കയില്‍നിന്ന് ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് തള്ളിയപ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ രാജ്യത്തെ ഭരണാധികാരികള്‍ക്ക് നട്ടെല്ലില്ലാതെ പോയി. ക്രിമിനലുകളെപ്പോലെ ഇന്ത്യക്കാരെ ചങ്ങലയ്ക്കിട്ട് തിരിച്ചയച്ചതിനെതിരെ പ്രതികരിക്കാതെ കൂടുതല്‍ വിധേയത്വം കാണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കൊളംബിയയും ബ്രസീലും മറ്റും ഇത്തരം നടപടിക്കെതിരെ ശക്തമായി പ്രതിഷധിച്ചപ്പോള്‍ മോദി അമേരിക്കയില്‍ ട്രംപിനെ കാണാന്‍ പോയിരിക്കുകയാണ്. ആ പോക്കിലും പ്രത്യേകതയുണ്ട്. ട്രംപിനെ ആദ്യം കണ്ടത് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവാണ്. പിന്നാലെ മോദിയും കാണുന്നു. അമേരിക്കയ്‌ക്കെതിരെ നിലപാടെടുക്കാന്‍ പ്രധാനമന്ത്രി തയ്യാറാകില്ല.

കേന്ദ്രം കേരളത്തെ ശത്രുവിനെപ്പോലെയാണ് കാണുന്നത്. ബജറ്റില്‍ കേരളത്തെ അവഗണിച്ചു. കേന്ദ്രത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളും തയ്യാറാകുന്നില്ല.എന്നാല്‍ ജനങ്ങള്‍ക്ക് വേണ്ട പല പ്രധാന കാര്യങ്ങളും ബജറ്റില്‍ ഇല്ല. കര്‍ഷകരെ ദ്രോഹിക്കുന്ന നടപടികള്‍ തുടരെ തുടരെ ഉണ്ടാകുന്നുണ്ടെന്നും പിണറായി ആരോപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.