CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 38 Minutes 45 Seconds Ago
Breaking Now

മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവ് മദ്യപിച്ച 3 ബാറുകള്‍ക്ക് എതിരെ എക്‌സൈസ് കേസ് എടുത്തു, 19 വയസ്സുള്ളവര്‍ക്ക് മദ്യം നല്‍കിയതില്‍ നടപടി

ബാര്‍ ലൈസന്‍സ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി.

നെടുമ്പാശ്ശേരി മിനികൂപ്പര്‍ വാഹനാപകടത്തില്‍ പ്രതി, വാഹനം ഓടിച്ച സുഹൈല്‍ സജീവ് മദ്യപിച്ച ബാറുകള്‍ക്ക് എതിരെ എക്‌സൈസ് കേസ് എടുത്തു. 3 ബാറുകള്‍ക്കെതിരെയാണ് കേസ്. എറണാകുളം എക്‌സൈസ് ഡിസിയുടെ നേതൃത്വത്തിലാണ് നടപടി. 19 വയസ്സുള്ളവര്‍ക്ക് മദ്യം നല്‍കി എന്നതാണ് കുറ്റം. ബാര്‍ ലൈസന്‍സ് റദ്ദാക്കലോ പിഴ ചുമത്തലോ ആകും നടപടി.

മൂന്നുപേര്‍ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോഡര്‍ പരിശോധിക്കും. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നുവെന്ന് ഇഡിആറില്‍ നിന്നും തിരിച്ചറിയാം. അപകടമുണ്ടാകുമ്പോള്‍, ബ്രേക്ക് ചവിട്ടിയിരുന്നെങ്കില്‍ അതും പതിയും. എത്ര ദൂരം ആക്‌സിലേറ്റര്‍ പെഡല്‍ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. ബി എം ഡബ്യൂവില്‍ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആര്‍ ശേഖരിക്കും.

പ്രതിയായ സുഹൈല്‍ റിമാന്‍ഡിലാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പ്രേരണാകുറ്റം ചുമത്താനാണ് തീരുമാനം. അമിത വേഗതയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോഡറും പരിശോധിക്കും. സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് സുഹൈല്‍ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ പൊലീസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.