CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 42 Minutes 36 Seconds Ago
Breaking Now

മൂന്നുപേര്‍ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസ് ; വേഗതയറിയാന്‍ ഇവന്റ് ഡാറ്റാ റെക്കോഡര്‍ പരിശോധിക്കും

പ്രതിയായ ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ സുഹൈല്‍ സജീവ് (19) റിമാന്‍ഡിലാണ്.

മൂന്നുപേര്‍ കൊല്ലപ്പെട്ട നെടുമ്പാശ്ശേരി മിനികൂപ്പര്‍ അപകടക്കേസില്‍ വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോഡര്‍ പരിശോധിക്കും. അപകട സമയത്ത് വാഹനത്തിന്റെ വേഗത എത്രയായിരുന്നുവെന്ന് ഇഡിആറില്‍ നിന്നും തിരിച്ചറിയാം. അപകടമുണ്ടാകുമ്പോള്‍, ബ്രേക്ക് ചവിട്ടിയിരുന്നെങ്കില്‍ അതും പതിയും. എത്ര ദൂരം ആക്‌സിലേറ്റര്‍ പെഡല്‍ പ്രസ് ചെയ്തുവെന്നും കണ്ടെത്താം. ബി എം ഡബ്യൂവില്‍ നിന്ന് മെക്കാനിക്കുകളെ എത്തിച്ച് പൊലീസ് ഇഡിആര്‍ ശേഖരിക്കും.

പ്രതിയായ ആലപ്പുഴ സ്വദേശിയും കാക്കനാട് താമസക്കാരനുമായ സുഹൈല്‍ സജീവ് (19) റിമാന്‍ഡിലാണ്. കാറില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ പ്രേരണാകുറ്റം ചുമത്താനാണ് തീരുമാനം. അമിത വേഗതയുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോഡറും പരിശോധിക്കും. സുഹൈലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. സ്ഥലത്ത് എത്തിച്ചുള്ള തെളിവെടുപ്പിനിടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്ന് സുഹൈല്‍ സമ്മതിച്ചിട്ടുണ്ട്. ഇന്നലെ പൊലീസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നലെ പുലര്‍ച്ചെ 1:45 ഓടെയാണ് നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ മൂഴിയല്‍ ഭാഗത്ത് അപകടം ഉണ്ടായത്. വിമാനത്താവളത്തിന് സമീപമുള്ള ചായക്കടയില്‍ നിന്ന് ചായ കുടിച്ച ശേഷം അത്താണി ഭാഗത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന മൂന്ന് പേരെ, പിന്നാലെ അമിതവേഗതയില്‍ വന്ന മിനി കൂപ്പര്‍ ആഡംബര കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്ന് പേരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. തൃക്കാക്കരയിലെ ഒരു സ്വകാര്യ ഹാന്‍ഡിക്രാഫ്റ്റ്/ആന്റിക് ഷോപ്പിലെ ജീവനക്കാരായിരുന്ന ദേവിക (21) , ഗോപിക (22) , ഇജാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

 




കൂടുതല്‍വാര്‍ത്തകള്‍.