Breaking Now

തമന്നയും ഒരു കോടി ക്ലബ്ബിലേക്ക്

ദക്ഷിണേന്ത്യന്‍ താരങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തിയിരുന്ന ബോളിവുഡിലെ പഴയ കഥകളൊക്കെ ഓര്‍മ്മയായിക്കഴിഞ്ഞു.

തമിഴില്‍ നിന്നാണ് ഹിന്ദിയിലേക്ക് ഏറെ ഒഴുക്ക്. നൂറുശതമാനം തമിഴനായ ധനുഷ് വരെ ഹിന്ദി ചിത്രത്തില്‍ നായകനായി കഴിഞ്ഞു. നിരവധി ദക്ഷിണേന്ത്യന്‍ സംവിധായകരും ഹിന്ദിയില്‍ വിജയങ്ങള്‍ നേടുന്നുണ്ട്. നടിമാരും ഇതിന് അപവാദമല്ല. ബോളിവുഡിലും തമിഴിലും ഒരേ പോലെ ശ്രദ്ധ നേടിയ തമന്ന വിജയങ്ങളുടെ പട്ടികയിലാണ് ഇപ്പോള്‍. പയ്യാ, ഹിമ്മത്ത് വാല പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ സ്വന്തമായപ്പോള്‍ സ്വന്തം വില തിരിച്ചറിഞ്ഞ് തമന്നയും തന്‍റെ പ്രതിഫലം വര്‍ദ്ധിപ്പിച്ചു.ഒരു കോടി ക്ലബ്ബിലുള്ള നയന്‍, കാജല്‍ അഗര്‍വാള്‍, അനുഷ്ക ടീമിലെത്താനായിട്ടാണോ എന്നറിയില്ല വന്‍ വര്‍ദ്ധനവാണത്രേ തമന്ന നടത്തിയിരിക്കുന്നത്. പുതിയൊരു തെലുങ്ക് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ നായികയാകാന്‍ തമന്നയെ സമീപിച്ചെങ്കിലും പ്രതിഫലത്തുക കേട്ട് ഞെട്ടിപ്പോയെന്നാണ് പിന്നാമ്പുറവാര്‍ത്ത.  




കൂടുതല്‍വാര്‍ത്തകള്‍.