CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 45 Minutes 4 Seconds Ago
Breaking Now

പാസ്താ പായസം

ഈ ഓണത്തിന് വ്യത്യസ്തമായ പാസ്താ പായസം രുചിച്ചാലോ ?

ആവശ്യമുള്ള ചേരുവകള്‍:

 

പാസ്ത

പാല്‍

കണ്ടന്‍സ്ഡ് മില്‍ക്ക്

പഞ്ചസാര

ഉപ്പ് (Optional)

ഏലയ്ക്കാപൊടി

കശുവണ്ടി

ഉണക്ക മുന്തിരി

നെയ്യ്

 

തയ്യാറാക്കുന്ന വിധം: പായസം തയ്യാറാക്കുന്നതിന് ഏത് തരം പാസ്ത വേണമെങ്കിലും എടുക്കാവുന്നതാണ്. ആദ്യം തന്നെ പാസ്ത മിക്സിയില്‍ ഒന്ന് ചെറുതായി ക്രഷ് ചെയ്ത് എടുക്കണം. (നന്നായി പൊടിഞ്ഞ് പോകരുത്. അടപ്രഥമന്റെ അടയുടെ വലിപ്പത്തില്‍ വേണം ഇത് ക്രഷ് ചെയ്യാന്‍). ശേഷം ഇത് വേവിച്ചെടുത്ത് മാറ്റിവയ്ക്കാം ശേഷം മറ്റൊരു പാന്‍ എടുത്ത് അല്‍പം പഞ്ചസാരയും അതിലേക്ക് അല്‍പം വെള്ളവും ചേര്‍ത്ത് കാരമലൈസ് തയ്യാറാക്കണം. ഇത് തയ്യാറായി കഴിഞ്ഞാല്‍ അതിലേക്ക് പാല്‍ കുറച്ച് കുറച്ചായി ചേര്‍ത്തിളക്കണം. കാരമലൈസ് നന്നായി പാലിലേക്ക് യോജിച്ച് ഒന്ന് തിളച്ച് കഴിഞ്ഞാല്‍ വേവിച്ച് വച്ച പാസ്ത ചേര്‍ക്കണം. എന്നിട്ട് നന്നായി ഇളക്കണം.

പാസ്ത കട്ടയാകാതെ ശ്രദ്ധിക്കണം. ഇത് നന്നായി തിളച്ച് വേവാകുമ്പോള്‍ മധുരത്തിന് ആവശ്യമായ കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കണം. അതോടൊപ്പം മണത്തിനായി ഏലയ്ക്കാപൊടിയും അല്‍പം ഉപ്പും (മധുരം ബാലന്‍സ് ചെയ്യാന്‍ ആവശ്യമെങ്കില്‍ മാത്രം) ചേര്‍ക്കാം. ശേഷം മറ്റൊരു പാത്രത്തില്‍ നെയ്യൊഴിച്ച് ചൂടാക്കി അതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയുമിട്ട് വറുത്തെടുക്കാം. ശേഷം ഇത് പായസത്തിലേക്ക് ചേര്‍ത്തിളക്കാം. ഇതോടെ അടിപൊളി പായസം റെഡി. ചെറുചൂടോടെ കഴിക്കാം.