പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ മൂന്നാമത് മതാധ്യാപക സംഗമം മെയ് 5 തിങ്കളാഴ്ച പ്രസ്റ്റണ്‍ റീജിയണിന്റെ ആതിഥേയത്വത്തില്‍ ചോര്‍ലിയില്‍ വച്ച് നടന്നു.
ആയിരത്തോളം അധ്യാപകര്‍ പങ്കെടുത്ത വിശ്വാസ പരിശീലക സംഗമം രൂപതാ അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനം ചെയ്തു.രൂപത കാറ്റകിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചെള്ളൂസ് വെരി. റവ. ഡോ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.
രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ മൂന്നാം ഘട്ടമായ ഇയര്‍ ഓഫ് സ്പിരിച്ച്വാലിറ്റിയുമായി ബന്ധപ്പെട്ട് പൗരസ്ത്യ ആധ്യാത്മികതയോടെ പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന വിഷയത്തെ അധികരിച്ച് റവ. ഫാ. ജോസഫ് ഇലഞ്ഞിമറ്റം ക്ലാസ് നയിച്ചു.
രൂപതാ കാറ്റക്കിസം കമ്മീഷന്‍ നേതൃത്വം നല്‍കിയ അധ്യാപക സംഗമത്തിന് പ്രസ്റ്റണ്‍ റീജണല്‍ ഡയറക്ടര്‍ ജോസഫ് കിരാന്തടത്തില്‍ സ്വാഗതവും റീജണല്‍ സെക്രട്ടറി ശ്രീ ജോബി ജേക്കബ് നന്ദി പ്രകാശനവും നടത്തി. അടുത്ത വര്‍ഷത്തെ മതാധ്യാപകദിനം 2026 മെയ് 4 ന് ലണ്ടന്‍ റീജണില്‍ വച്ച് നടത്തപ്പെടുന്നതാണ്
ഷൈമോന്‍ തോട്ടുങ്കല്‍