CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 39 Seconds Ago
Breaking Now

'അഭിമാനം! ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി, പ്രധാനമന്ത്രിക്കും സൈന്യത്തിനും സല്യൂട്ട്'; ആരതി രാമചന്ദ്രന്‍

സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ രാജ്യം തിരിച്ചടിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് കൊല്ലപ്പെട്ട സൈനികന്‍ എന്‍ രാമചന്ദ്രന്റെ മകള്‍ ആരതി രാമചന്ദ്രന്‍. അഭിമാനമുണ്ടെന്നും ഇങ്ങനയൊരു വാര്‍ത്ത കേട്ട് എണീക്കുമ്പോള്‍ ആശ്വാസമാണെന്നും പ്രതികരണം. സാധാരണക്കാര്‍ക്കെതിരെ വരുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെ ഇങ്ങനെത്തന്നെ തിരിച്ചടിക്കേണ്ടതുണ്ട്. എല്ലാ ഇന്ത്യക്കാരെയും പോലെ ഇവിടത്തെ പൗരയായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും ആരതി രാമചന്ദ്ന്‍ പറഞ്ഞു. 

സാധാരണക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയവരുടെ 9 കേന്ദ്രങ്ങള്‍ അവിടെപ്പോയി ആക്രമിച്ച് ഏറ്റവും ധീരതയുള്ള കാര്യമാണ്. ഇവിടെ വന്ന് സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കുന്നത് ഭീരുത്വമാണ്. ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടിയെന്നും ആരതി മാധ്യമങ്ങളോട് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നതിലും നല്ല പേര് ഈ തിരിച്ചടിക്ക് വേറെ നല്‍കാനില്ല. അമ്മയടക്കമുള്ള ഭാര്യമാരുടെ സിന്ദൂരം മായ്ച്ച ഭീകരാക്രമണത്തിന് ഈ പേരിട്ടതായാലും അവര്‍ക്ക് നന്ദി. രാജ്യത്തെ പ്രധാനമന്ത്രിക്കും സൈന്യത്തിനും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.