CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 12 Seconds Ago
Breaking Now

പാക് ഡ്രോണ്‍ സാന്നിധ്യം; 7 നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഇന്‍ഡിയോ അറിയിച്ചു.

അതിര്‍ത്തി നഗരങ്ങളിലെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും. തിങ്കളാഴ്ച രാത്രി പാക് ഡ്രോണ്‍ കണ്ട പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവെച്ചത്. ശ്രീനഗര്‍, ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, മറ്റ് മൂന്ന് അതിര്‍ത്തി നഗരങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഇന്നത്തേക്ക് റദ്ദാക്കിയതായി ഇന്‍ഡിഗോയും എയര്‍ ഇന്ത്യയും അറിയിച്ചു

ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സര്‍വീസുകളും ഇന്‍ഡിഗോ റദ്ദാക്കി.

യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഇന്‍ഡിയോ അറിയിച്ചു. സാഹചര്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും സര്‍വീസുകള്‍ സംബന്ധിച്ച അപ്ഡേറ്റുകള്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഡ്രോണ്‍ കണ്ടെത്തിയ സാംബയില്‍ ഉള്‍പ്പെടെ സ്ഥിതി ശാന്തമാണ്. അതേസമയം, വെടിനിര്‍ത്തല്‍ തുടരാന്‍ ഇന്ത്യ-പാക് സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണ. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ കുറയ്ക്കുന്നതിലും ധാരണയായതായാണ് റിപ്പോര്‍ട്ട്.

ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ പാലിക്കപ്പെടുന്നുവെന്ന് സൈന്യം അറിയിച്ചു. ജമ്മുവിലുള്‍പ്പെടെ ഇന്നലെ വന്നത് നിരീക്ഷണ ഡ്രോണുകളാണെന്നും മറ്റു സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സേന അറിയിച്ചു.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.