CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 1 Minutes 11 Seconds Ago
Breaking Now

ടീനമോള്‍ക്ക് കണ്ണീരോടെ വിട നല്‍കി സ്‌റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മലയാളി സമൂഹം ; സംസ്‌കാരം നാട്ടില്‍

ബര്‍സലേം സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതു ദര്‍ശനം നടത്തുന്നത്.

പ്രതീക്ഷകളോടൈ യുകെയിലെത്തി അധികം വൈകാതെ മരണമടഞ്ഞ ടീന മോള്‍ സക്കറിയയ്ക്ക് യുകെ മലയാളി സമൂഹം വിടയേകി. 37 വയസ്സു മാത്രം പ്രായമുള്ളപ്പോഴാണ് ടീനാ ക്യാന്‍സര്‍ ബാധിതയായി മരണമടഞ്ഞത്.

ബര്‍സലേം സെന്റ് ജോസഫ് കത്തോലിക്കാ ദേവാലയത്തിലാണ് പൊതു ദര്‍ശനം നടത്തുന്നത്. രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടന്ന ചടങ്ങില്‍ വേദനയോടെ പ്രിയപ്പെട്ടവര്‍ ടീനമോള്‍ക്ക് യാത്രാമൊഴിയേകി. 

ഇടവക വികാരി ഫാ ജോര്‍ജ് എട്ടുപറയില്‍ വിശുദ്ധ കുര്‍ബാനയും ഒപ്പീസും അര്‍പ്പിച്ചു.

ഒന്നര വര്‍ഷം മുമ്പാണ് ടീനാമോള്‍ ഭര്‍ത്താവും രണ്ടു മക്കളുമായി യുകെയിലെത്തിയത്. ഇതിനിടെ സ്തനാര്‍ബുദം തിരിച്ചറിയുകയായിരുന്നു. ജീവന്‍ തിരിച്ചുപിടിക്കാന്‍ പരമാവധി ശ്രമിച്ചു. ചികിത്സയിലുടനീളം സ്റ്റോക്ക് ഓണ്‍ ട്രന്റിലെ മലയാളി സമൂഹം കുടുംബത്തിന് പിന്തുണയുമായി ഉണ്ടായിരുന്നു. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സ്റ്റോക്ക് ഓണ്‍ ട്രന്‍ഡില്‍ കെയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്നു ടീന. സംസ്‌കാരം നാട്ടില്‍ വച്ച് നടത്തും.




കൂടുതല്‍വാര്‍ത്തകള്‍.