CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 43 Minutes 37 Seconds Ago
Breaking Now

ആഞ്ചെല റെയ്‌നര്‍ കളിതുടങ്ങി; സ്റ്റാര്‍മറെ പിന്നില്‍ നിന്നും കുത്താന്‍ സാധ്യത; മുന്‍ എംപി കൂടിയായ കാമുകനും, യൂണിയന്‍ ഫണ്ടിംഗും ചേര്‍ന്ന് ഉപപ്രധാനമന്ത്രിയെ പ്രധാനമന്ത്രി പദത്തിലെത്തിക്കാന്‍ ശ്രമം തുടങ്ങി; അട്ടിമറിക്ക് സാധ്യതയെന്ന് ലേബര്‍ പാര്‍ട്ടി 'സംസാരം'

വാര്‍ത്തകള്‍ 45-കാരിയായ റെയ്‌നര്‍ തള്ളിക്കളഞ്ഞു

തെരഞ്ഞെടുപ്പ് കാലത്ത് കീര്‍ സ്റ്റാര്‍മറിനൊപ്പം നിറസാന്നിധ്യമായിരുന്നു ആഞ്ചെല റെയ്‌നര്‍. സ്റ്റാര്‍മറിന് പകരാന്‍ സാധിക്കാത്ത തീപ്പൊരി പാര്‍ട്ടി അണികള്‍ക്കിടയില്‍ പടര്‍ത്താന്‍ സാധിക്കുന്നതായി നേതാവായിരുന്നു റെയ്‌നര്‍. എന്നാല്‍ തെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി സ്റ്റാര്‍മര്‍ പ്രധാനമന്ത്രി പദത്തിലെത്തിയതോടെ ആഞ്ചെല റെയ്‌നറെ പിന്തള്ളി മറ്റ് പലരും ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനികളായി. 

റെയ്‌നര്‍ക്ക് പേരിന് ഉപപ്രധാനമന്ത്രി പദം നല്‍കിയെങ്കിലും ഹൗസിംഗ് സെക്രട്ടറി പദമാണ് പ്രധാനമായി നല്‍കിയത്. തന്റെ കളം വെട്ടി ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും, ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗും ഉള്‍പ്പെടെ മുന്നേറുന്നത് കണ്ട് ഇതുവരെ വെറുതെ ഇരിക്കുകയായിരുന്ന റെയ്‌നര്‍ ഇപ്പോള്‍ ഇവരെ വെട്ടി അടുത്ത പ്രധാനമന്ത്രിയാകാനുള്ള ഒരുക്കങ്ങളിലാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ഗവണ്‍മെന്റിന് സാമന്തരമായി പദ്ധതികള്‍ വികസിപ്പിക്കാനാണ് റെയ്‌നറും സംഘവും ഒരുങ്ങുന്നത്. യൂണിയനുകള്‍ ഫണ്ട് ചെയ്യുന്ന പദ്ധതികള്‍ക്ക് മുന്‍ എംപി കൂടിയായ ഇവരുടെ കാമുകനാണ് നേതൃത്വം നല്‍കുന്നത്. ഉപപ്രധാനമന്ത്രിയുടെ സുഹൃത്തുക്കള്‍ തങ്ങളെ വിളിക്കുന്നുണ്ടെന്ന് മുതിര്‍ന്ന ലേബര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. കൂടുതല്‍ ആത്മവിശ്വാസമുള്ള മധ്യ-ഇടത് പ്രോഗ്രാം നടപ്പാക്കാന്‍ സഹായിക്കുന്ന 'ബുദ്ധികേന്ദ്രം' സൃഷ്ടിക്കാനാണ് ആവശ്യപ്പെടുന്നത്. 

റെയ്‌നറുടെ നേതൃലക്ഷ്യങ്ങള്‍ സാധൂകരിക്കാനുള്ള ആയുധമായി ഇത് മാറ്റാനാണ് പദ്ധതി. എന്നാല്‍ ഈ വാര്‍ത്തകള്‍ 45-കാരിയായ റെയ്‌നര്‍ തള്ളിക്കളഞ്ഞു. തന്റെ ഇടത് അജണ്ട കൂടുതല്‍ ശക്തമായി നടപ്പാക്കാന്‍ കീര്‍ സ്റ്റാര്‍മറുമായും, റേച്ചല്‍ റീവ്‌സുമായും ഉപപ്രധാനമന്ത്രി പരസ്യമായ പോരാട്ടം നടത്തിയ ശേഷമാണ് ഈ വാര്‍ത്ത വരുന്നത്. സേവിംഗ്‌സുകാര്‍ക്കും, ഉയര്‍ന്ന വരുമാനക്കാര്‍ക്കും മേല്‍ കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ റെയ്‌നര്‍ ചാന്‍സലറോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ മധ്യവര്‍ഗ്ഗ കുടുംബങ്ങളടെ ചൈല്‍ഡ് ബെനഫിറ്റ് പിന്‍വലിക്കാനും ഇവര്‍ നിര്‍ദ്ദേശിച്ചിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.