CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 55 Minutes 24 Seconds Ago
Breaking Now

വിദേശ ഡോക്ടര്‍മാര്‍ 'പ്ലീസ് വെയ്റ്റ്', സ്വദേശി ഡോക്ടര്‍മാര്‍ക്ക് 'വെല്‍ക്കം'! എന്‍എച്ച്എസിലെ ജോലികളില്‍ ബ്രിട്ടനില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന ലഭ്യമാക്കാന്‍ ലേബര്‍ പദ്ധതി; യുകെ നികുതിദായകര്‍ നിക്ഷേപം നടത്തിയ ഡോക്ടര്‍മാര്‍ 'പണികിട്ടണം'

ഒരേ ജോലികള്‍ക്കായി വിദേശ അപേക്ഷകര്‍ക്കൊപ്പം യുകെ മെഡിക്കല്‍ സ്‌കൂള്‍ ഗ്രാജുവേറ്റുകളും മത്സരിക്കേണ്ടി വരുന്നത് ശരിയല്ലെന്ന് സ്ട്രീറ്റിംഗ്

എന്‍എച്ച്എസ് ജോലികളില്‍ വിദേശികളെ മറികടന്ന് ബ്രിട്ടനില്‍ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ക്ക് മുന്‍ഗണന നല്‍കാന്‍ ലേബര്‍ പദ്ധതി. യുകെയിലെ നികുതിദായകരുടെ പണം നിക്ഷേപിച്ച് പഠിപ്പിച്ചെടുത്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരില്‍ മുന്‍ഗണന വേണമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താല്‍പര്യപ്പെടുന്നത്. 

10 വര്‍ഷത്തെ ലേബര്‍ ഹെല്‍ത്ത് പ്ലാന്‍ ചോര്‍ന്നതില്‍ നിന്നുമാണ് എന്‍എച്ച്എസിനെ പരിഷ്‌കരിക്കുന്നതിനൊപ്പം പരിശീലനം നേടിയ ബ്രിട്ടനിലെ ഡോക്ടര്‍മാര്‍ക്ക് മെച്ചപ്പെട്ട അവസരങ്ങള്‍ നല്‍കാനും നീക്കം നടക്കുന്നത്. ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം എന്‍എച്ച്എസ് സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ജോലികള്‍ വിദേശ ഡോക്ടര്‍മാര്‍ക്ക് തുറന്ന് നല്‍കിയത് നിര്‍ത്തലാക്കാന്‍ ലേബര്‍ തയ്യാറാകുമെന്നാണ് വിവരം. 

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ ഈ നീക്കം അനുകൂല നിലപാട് സൃഷ്ടിക്കുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറിയുടെ പ്രതീക്ഷ. ഗവണ്‍മെന്റിന്റെ പുതിയ പേ ഓഫറിനെതിരെ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇവര്‍. സ്‌പെഷ്യാലിസ്റ്റി ട്രെയിനിംഗ് സീറ്റുകളില്‍ യുകെ മെഡിക്കല്‍ ഗ്രാജുവേറ്റുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നുണ്ട്. 

ഒരേ ജോലികള്‍ക്കായി വിദേശ അപേക്ഷകര്‍ക്കൊപ്പം യുകെ മെഡിക്കല്‍ സ്‌കൂള്‍ ഗ്രാജുവേറ്റുകളും മത്സരിക്കേണ്ടി വരുന്നത് ശരിയല്ലെന്ന് സ്ട്രീറ്റിംഗ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പുറമെ ട്രെയിനിംഗ് സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ട്രഷറിയുമായി വിലപേശല്‍ നടത്തുന്നുണ്ട്. 

2020-ല്‍ അന്നത്തെ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് നടപ്പാക്കിയ പദ്ധതികള്‍ അവസാനിപ്പിക്കാനാണ് വെസ് സ്ട്രീറ്റിംഗ് തയ്യാറെടുക്കുന്നത്. കൊവിഡ് മഹാമാരി കാലത്ത് എന്‍എച്ച്എസ് പ്രതിസന്ധി നേരിട്ടപ്പോഴാണ് ട്രെയിനിംഗ് പോസ്റ്റുകളില്‍ വിദേശികള്‍ക്കും തുല്യമത്സരം വാഗ്ദാനം ചെയ്യപ്പെട്ടത്. ഇതിന് ശേഷം എന്‍എച്ച്എസില്‍ ചേര്‍ന്ന പകുതിയിലേറെ ഡോക്ടര്‍മാരും വിദേശ പരിശീലനം നേടിയവരാണെന്ന് ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ 2022-ല്‍ കണ്ടെത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.