CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 21 Minutes 10 Seconds Ago
Breaking Now

എട്ടുവര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി ഫാ ഡോ വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ ; ഡോ വര്‍ഗീസ് താനമാവുങ്കല്‍ പുതിയ കത്തീഡ്രല്‍ വികാരി

അതിരൂപതയിലെ കാറ്റികിസം ഡയറക്ടറായും യുവജന സംഘടനകളുടെ ചുമതലക്കാരനുമായ ഫാ ഡോ വര്‍ഗീസിന്റെ പുതിയ നിയമനം.

ബ്രിട്ടനിലെ സിറോ മലബാര്‍ സഭാ വിശ്വാസികളുടെ പ്രിയപ്പെട്ട ബാബു അച്ചന്‍, ഫാ ഡോ വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ നാട്ടിലേക്ക് മടങ്ങി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ സഭയുടെ തുടക്കം മുതല്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിനൊപ്പം സഭയുടെ ആത്മീയവും ഭൗതീകവുമായ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷമാണ് പുതിയ ദൗത്യമേറ്റെടുത്ത് മാതൃരൂപമായ ചങ്ങനാശേരിയിലേക്കുള്ള മടക്കം. അതിരൂപതയിലെ കാറ്റികിസം ഡയറക്ടറായും യുവജന സംഘടനകളുടെ ചുമതലക്കാരനുമായ ഫാ ഡോ വര്‍ഗീസിന്റെ പുതിയ നിയമനം.

2019 മുതല്‍ കത്തീഡ്രല്‍ വികാരിയായി സേവനം അനുഷ്ഠിക്കുന്ന ഫാ ഡോ വര്‍ഗീസ് ഈ ചുമതലയ്ക്ക് പുറമേ രൂപതയുടെ മൈനര്‍ സെമിനാരി റെക്ടര്‍, യൂത്ത് കമ്മിഷന്‍, ലിറ്റര്‍ജി കമ്മിഷന്‍, കാറ്റിക്കിസം കമ്മിഷന്‍ എന്നിവയുടേയും ചുമതലക്കാരനായിരുന്നു. രൂപതയിലെ യുവതീ യുവാക്കള്‍ക്കായുള്ള മാര്യേജ് ഗൈഡന്‍സ് കോഴ്‌സ് വിജയകരമായി നടത്തുന്നതിന് നേതൃത്വം നല്‍കിയിരുന്നതും ഫാ ഡോ വര്‍ഗീസായിരുന്നു.

കുറിച്ചി മൈനര്‍ സെമിനാരി റെക്ടര്‍, ചങ്ങനാശേരി അതിരൂപത വികാരി ജനറള്‍ തുടങ്ങിയ പദവികള്‍ വഹിച്ച ശേഷമാണ് ഫാ ഡോ വര്‍ഗീസ് താനമാവുങ്കല്‍ പ്രിസ്റ്റണ്‍ കത്തീഡ്രല്‍ വികാരിയായി ബ്രിട്ടനിലേക്ക് എത്തുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.