CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 43 Minutes 49 Seconds Ago
Breaking Now

ബ്രിട്ടനിലെ ഏഷ്യക്കാര്‍ക്ക് നാണക്കേടായി വീണ്ടും റോച്ച്‌ഡേല്‍ പീഡനസംഘം; പെണ്‍കുട്ടികളെ മദ്യവും, മയക്കുമരുന്നും നല്‍കി ലൈംഗിക അടിമകളാക്കി; 13 വയസ്സുള്ളപ്പോള്‍ മുതല്‍ ഇരകളെ ചൂഷണത്തിന് ഇരയാക്കിയ പാക് ഗ്യാംഗ് കുറ്റക്കാരെന്ന് കണ്ടെത്തല്‍

സംഘത്തിന്റെ നേതാവായ സാഹിദ് അടിവസ്ത്ര വില്‍പ്പന നടത്തിയിരുന്ന കേന്ദ്രം ഉപയോഗിച്ചാണ് ചെറിയ പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കിയിരുന്നത്

റോച്ച്‌ഡേലിലെ ഏഷ്യന്‍ ഗ്രൂമിംഗ് സംഘത്തിലെ ഏഴ് പേര്‍ക്ക് പുതിയ ശിക്ഷ. രണ്ട് ചെറിയ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിയ കേസിലാണ് ഇവര്‍ കുറ്റവാളികളാണെന്ന് കോടതി കണ്ടെത്തിയത്. 13 വയസ്സ് മുതലുള്ളപ്പോള്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍ മുതലെടുത്ത് സംഘം അഞ്ച് വര്‍ഷത്തോളം ചൂഷണത്തിനായി ഉപയോഗിക്കുകയായിരുന്നു. 

സ്വന്തം വീടുകളില്‍ സുരക്ഷിതരല്ലാതിരുന്ന പെണ്‍കുട്ടികളെയാണ് മദ്യവും, മയക്കുമരുന്നും, സിഗററ്റും നല്‍കി ഗ്രൂമിംഗ് സംഘം പെണ്‍കുട്ടികളെ വിവിധ സ്ഥലങ്ങളില്‍ പാര്‍പ്പിച്ച് പലര്‍ക്കായി കാഴ്ചവെയ്ക്കുകയായിരുന്നുവെന്ന് മാഞ്ചസ്റ്റര്‍ മിന്‍സ്ഹള്‍ സ്ട്രീറ്റിംഗ് ക്രൗണ്‍ കോടതിയില്‍ വ്യക്തമായി. 

പീഡക സംഘം പറയുന്നിടത്തെല്ലാം, പറയുന്നവരോടെല്ലാം പെണ്‍കുട്ടികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്നായിരുന്നു നിബന്ധന. അഴുകിയ ഫ്‌ളാറ്റുകളിലും, കാറിലും, കാര്‍പാര്‍ക്കിലും, ഇടവഴികളിലും, ഉപയോഗശൂന്യമായ വെയര്‍ഹൗസുകളിലും വരെ ഇവര്‍ പീഡനങ്ങള്‍ക്ക് ഇരയായി. 

മൂന്നാഴ്ച നീണ്ട വിചാരണകള്‍ക്കൊടുവിലാണ് ജൂറി വിധി പ്രസ്താവിച്ചത്. പാകിസ്ഥാനില്‍ നിന്നുമെത്തിയ 64-കാരന്‍ മുഹമ്മദ് സാഹിദ്, 37-കാരന്‍ മുഷ്താഖ് അഹമ്മദ്, 50-കാരന്‍ കാസിര്‍ ബാഷിര്‍ എന്നിവരാണ് പ്രധാന ചൂഷകര്‍. സംഘത്തിന്റെ നേതാവായ സാഹിദ് അടിവസ്ത്ര വില്‍പ്പന നടത്തിയിരുന്നതിനാല്‍ 'നിക്കര്‍മാന്‍' എന്നാണ് വിളിച്ചിരുന്നത്. 

തന്റെ വില്‍പ്പന കേന്ദ്രം ഉപയോഗിച്ചാണ് ചെറിയ പെണ്‍കുട്ടികളെ ഇയാള്‍ വലയിലാക്കിയിരുന്നത്. വലയില്‍ വീണാല്‍ പിന്നെ വര്‍ഷങ്ങളോളം ഈ സംഘം ഇവരെ ചൂഷണത്തിന് വിധേയമാക്കും. 2006-ലെ ഒരു കേസില്‍ 2016-ല്‍ സാഹിദ് അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞ് വരികയാണ്. സംഘത്തിലെ ബാക്കിയുള്ളവരും പാകിസ്ഥാനി വംശജരാണ്. 




കൂടുതല്‍വാര്‍ത്തകള്‍.