ബ്രിട്ടനെ 'പുതുക്കിയെടുക്കുമെന്ന' ദൃഢനിശ്ചയവുമായി അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെയുള്ള സ്‌പെന്‍ഡിംഗ് റിവ്യൂ പ്രഖ്യാപിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ്. ആരോഗ്യം, പ്രതിരോധം എന്നിവയ്ക്ക് പുറമെ 100 ബില്ല്യണ്‍ പൗണ്ടിലേറെ ലഭ്യമാക്കി ദീര്‍ഘകാല നിക്ഷേപ പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയാണ് ലേബര്‍ ഗവണ്‍മെന്റ് മുന്നോട്ട് പോകുകയെന്ന് റീവ്‌സ് പ്രഖ്യാപിച്ചു.
തന്റെ നിക്ഷേപ പദ്ധതികള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രതിഫലിക്കുമെന്ന് പ്രഖ്യാപിച്ച റീവ്‌സ് ചെലവുചുരുക്കല്‍ വിനാശം വിതയ്ക്കുന്നതാണെന്നും കുറ്റപ്പെടുത്തി. അതേസമയം അഭയാര്‍ത്ഥികളെ ഹോട്ടലുകളില്‍ പാര്‍പ്പിക്കുന്നത് പോലുള്ള വിവാദ പദ്ധതികള്‍ ഈ പാര്‍ലമെന്റ് കാലയളവില്‍ അവസാനിപ്പിക്കുമെന്ന് റീവ്‌സ് അറിയിച്ചു.
1 ബില്ല്യണ്‍ പൗണ്ട് ഇതുവഴി ലാഭിക്കുമെന്ന ആശ്വാസത്തിനൊപ്പം ഹോം ഓഫീസിനെ ഞെട്ടിച്ച് ബജറ്റ് കട്ട് വരുമെന്ന് റീവ്‌സ് വെളിപ്പെടുത്തി. പോലീസ് ഓഫീസര്‍മാര്‍ക്കും, ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ആശങ്കയാണ് സമ്മാനിച്ചത്. ഡെഫ്രാ, ലോക്കല്‍ ഗവണ്‍മെന്റ്, ഫോറിന്‍ ഓഫീസ് എന്നിവരുടെ ബജറ്റും കുറയും.
ചെലവുചുരുക്കല്‍ തന്റെ വഴിയല്ലെന്ന് ചാന്‍സലര്‍ പ്രഖ്യാപിച്ചെങ്കിലും ചാന്‍സലര്‍ കൂടുതല്‍ നികുതി വര്‍ദ്ധനവുകള്‍ക്ക് തയ്യാറാകുമെന്ന അഭ്യൂഹങ്ങളാണ് ശക്തമാകുന്നത്. ഗവണ്‍മെന്റിന്റെ കടമെടുപ്പ് ഉയരുന്നതും, വളര്‍ച്ചാ നിരക്ക് ശോചനീയമായി തുടരുന്നതും ഈ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഓട്ടം ബജറ്റില്‍ വന്‍തോതിലുള്ള നികുതി വര്‍ദ്ധന ഉണ്ടെങ്കില്‍ മാത്രമാണ് ഇതെല്ലാം നടപ്പിലാക്കാന്‍ കഴിയുകയെന്ന് ഓക്‌സ്‌ഫോര്‍ഡ് ഇക്കണോമിക്‌സിലെ ചീഫ് യുകെ ഇക്കണോമിസ്റ്റ് ആന്‍ഡ്രൂ ഗുഡ്‌വിന്‍ ചൂണ്ടിക്കാണിച്ചു.
ചെലവുകള്‍ക്കുള്ള ബജറ്റ് ലഭിക്കുന്നതില്‍ ഹെല്‍ത്ത് സര്‍വ്വീസാണ് ഏറ്റവും വലിയ ജേതാക്കള്‍. പ്രതിവര്‍ഷം 3 ശതാമനം വീതം വര്‍ദ്ധന ലഭിക്കും. പ്രതിരോധ മേഖലയ്ക്ക് ജിഡിപിയുടെ 2.6% ലഭിക്കും. ഹൗസിംഗ് ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്ത ദശകത്തില്‍ 39 ബില്ല്യണ്‍ പൗണ്ടാണ് ലഭിക്കുക. ബ്ലാക്ക്പൂള്‍, പ്രെസ്റ്റണ്‍, ഷെഫീല്‍ഡ്, സ്വിന്‍ഡണ്‍ എന്നിവിടങ്ങളിലാണ് പണം ഇറങ്ങുക.