CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 2 Minutes 7 Seconds Ago
Breaking Now

എന്‍എച്ച്എസിന് പ്രതിവര്‍ഷം 29 ബില്ല്യണ്‍ പൗണ്ട് അധികം; പണം കിട്ടിയാലും വെയ്റ്റിംഗ് ലിസ്റ്റ് ലക്ഷ്യങ്ങള്‍ നേടാന്‍ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍? കൗണ്‍സില്‍ ടാക്‌സ് അടുത്ത മൂന്ന് വര്‍ഷം 5% വര്‍ദ്ധിക്കുമെന്ന് ചാന്‍സലര്‍; ശരാശരി വീടുകളുടെ കൗണ്‍സില്‍ ടാക്‌സില്‍ 359 പൗണ്ട് വര്‍ദ്ധന

റീവ്‌സിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ വോട്ടര്‍മാര്‍ക്ക് നികുതി വര്‍ദ്ധനവായി അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് വരെ ലേബര്‍ ഗവണ്‍മെന്റ് പിന്തുടരാന്‍ പോകുന്ന ചെലവുകളുടെ രീതിയെ കുറിച്ച് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപനങ്ങള്‍ നടത്തിക്കഴിഞ്ഞു. വളര്‍ച്ച നേടിയെടുക്കാന്‍ വന്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പറയുമ്പോഴും ഇതിനുള്ള പണം എവിടെ നിന്ന് വരുമെന്ന് വ്യക്തമാക്കാതെ വന്നതോടെ നികുതി വര്‍ദ്ധനയിലേക്ക് തന്നെയാണ് റീവ്‌സിന്റെ നോട്ടമെന്ന ആശങ്ക പടരുകയാണ്. 

സ്‌പെന്‍ഡിംഗ് റിവ്യൂ പ്രകാരം എന്‍എച്ച്എസിനാണ് ഏറ്റവും കൂടുതല്‍ ലാഭം കിട്ടുന്നത്. പ്രതിവര്‍ഷം 29 ബില്ല്യണ്‍ പൗണ്ട് ഹെല്‍ത്ത് സര്‍വ്വീസിന് അധികം ലഭിക്കുമെന്ന് പ്രഖ്യാപനങ്ങളില്‍ പറയുന്നു. പോര്‍ച്ചുഗലിന്റെ വാര്‍ഷിക വരുമാനത്തിന് തുല്യമായ ബജറ്റാണ് ഇപ്പോള്‍ ബ്രിട്ടന്റെ ഹെല്‍ത്ത് സര്‍വ്വീസിന് നല്‍കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

എന്നാല്‍ ഉയര്‍ന്ന വരുമാനത്തില്‍ ഭൂരിഭാഗവും പണപ്പെരുപ്പം മറികടന്നുള്ള ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവിനായും, മരുന്നുകളുടെ ഉയര്‍ന്ന ചെലവും കൊണ്ടുപോകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ രോഗികള്‍ക്കുള്ള സേവനങ്ങളില്‍ വലിയ മെച്ചമൊന്നും ലഭിക്കാന്‍ ഇടയില്ലെന്നും പറയപ്പെടുന്നു. 

2029 ആകുന്നതോടെ വീടുകളുടെ കൗണ്‍സില്‍ ടാക്‌സ് ബില്ലുകളില്‍ 359 പൗണ്ട് വര്‍ദ്ധന വരുമെന്ന് റിവ്യൂ സ്ഥിരീകരിക്കുന്നു. അടുത്ത മൂന്ന് വര്‍ഷം 5 ശതമാനം വീതം ടാക്‌സ് ഉയര്‍ത്തുമെന്ന കണക്കുകൂട്ടലിലാണ് ഇത്. ലോക്കല്‍ അതോറിറ്റികളുടെ ഫണ്ടിംഗ് കുറയ്ക്കുന്നതിനാല്‍ ഇവര്‍ക്ക് ടാക്‌സ് ഉയര്‍ത്താതെ മറ്റ് വഴികള്‍ ഉണ്ടാകില്ല. 

അതേസമയം റീവ്‌സിന്റെ രാഷ്ട്രീയ പ്രഖ്യാപനങ്ങള്‍ വോട്ടര്‍മാര്‍ക്ക് നികുതി വര്‍ദ്ധനവായി അനുഭവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. 4 ട്രില്ല്യണ്‍ പൗണ്ടാണ് നിക്ഷേപത്തിനായി ചാന്‍സലര്‍ ഉപയോഗിക്കുന്നത്. ഇത് മിക്കവാറും, നികുതികളും, കടമെടുപ്പും വഴിയാണ് നേടിയെടുക്കുക. 'ഇപ്പോള്‍ ചെലവാക്കാം, പിന്നീട് നികുതി ചുമത്താം' എന്ന നിലപാടാണ് റീവ്‌സ് സ്വീകരിക്കുന്നതെന്ന് കണ്‍സര്‍വേറ്റീവുകള്‍ കുറ്റപ്പെടുത്തി. 




കൂടുതല്‍വാര്‍ത്തകള്‍.