CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 45 Seconds Ago
Breaking Now

പുതിയതായി അഭിനയിക്കാന്‍ വരുന്ന പിള്ളേര്‍ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്, അതല്ലാതെ ഇവര്‍ക്ക് പിന്നെന്താണ് പണി : ലാല്‍

പുതിയ അഭിനേതാക്കള്‍ കുറഞ്ഞ പക്ഷം ഡയലോഗ് എങ്കിലും കൃത്യമായി പഠിക്കണമെന്ന് നടനും സംവിധായകനുമായ ലാല്‍. ഡയ്‌ലോഗ് പഠിക്കുന്നത് അല്ലാതെ അഭിനേതാക്കള്‍ക്ക് മറ്റെന്താണ് പണി എന്നും ചോദിക്കുകയാണ് ലാല്‍. ചിലര്‍ ഡയലോഗുകള്‍ പ്രോംപ്റ്റ് ചെയ്ത് തന്നേക്ക് എന്ന് പറയുന്നത് കേള്‍ക്കുന്നത് പോലും കലി വരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ക്രൈം ഫയല്‍ സീസണ്‍ 2 ന്റെ ഭാഗമായി ജിയോ ഹോട്ട് സ്റ്റാറിന്റെ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

ക്രൈം ഫയലിന്റെ രണ്ടാം സീസണില്‍ പ്രധാന വേഷത്തിലെത്തുന്ന യുവനടന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ അഭിനയത്തെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെയാണ് ലാല്‍ പുതിയ കാലത്തെ അഭിനേതാക്കളിലെ ചില രീതികളെ വിമര്‍ശിച്ചത്. 'അര്‍ജുന്‍ വളരെ എക്‌സ്പീരിയന്‍സ് ഉള്ള ആര്‍ട്ടിസ്റ്റിനെ പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. വലിയ ഡയലോഗ് ആണെങ്കിലും ടെന്‍ഷന്‍ അടിക്കുന്നതൊന്നും കണ്ടിട്ടില്ല. കൃത്യമായി ഡയലോഗുകള്‍ പഠിച്ചിട്ടാണ് ക്യാമറയ്ക്ക് മുന്നില്‍ വരുന്നത്. അല്ലാതെ അവിടെ വന്നിട്ട് ഒന്ന് ഇട്ട് തന്നേക്ക് കേട്ടോ ഒന്ന് പ്രോംപ്റ്റ് ചെയ്ത തന്നേക്ക് കേട്ടോ എന്നൊന്നും പറയില്ല. അങ്ങനെ ചിലര്‍ പറഞ്ഞു കേള്‍ക്കുന്നത് തന്നെ എനിക്ക് കലിയാണ്.

പ്രത്യേകിച്ച് പുതിയതായി വരുന്ന പിള്ളേര്‍. അഭിനയിക്കാന്‍ വരുന്ന ആള്‍ മിനിമം ചെയ്യേണ്ടത് ഡയലോഗ് പഠിക്കുക എന്നതാണ്. അതല്ലാതെ പിന്നെ എന്താണ് പണി. ഇത് കഴിഞ്ഞാല്‍ കാരവാനില്‍ പോയി ഇരിക്കുക, ഭക്ഷണം കഴിക്കുക, കോമഡി പറയുക, എന്നല്ലാതെ. ആകപ്പാടെ ജോലി ഇവിടെയാണ്. ആ ജോലിയും എടുക്കില്ലെന്ന് പറയുന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. അര്‍ജുനൊക്കെ അക്കാര്യത്തില്‍ പെര്‍ഫെക്റ്റ് ആയിരുന്നു. അവിടെ ആര്‍ക്കും പ്രോംപ്റ്റര്‍ ഉണ്ടായിരുന്നില്ല. എല്ലാവരും കൃത്യമായി പഠിച്ച് ഡയലോഗ് പറയുമായിരുന്നു' എന്നാണ് ലാല്‍ പറഞ്ഞത്.

കേരള ക്രൈം ഫയല്‍സ് എന്ന സീരീസിന്റെ രണ്ടാം സീസണ്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ജൂണ്‍ 20 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ സീരീസ് സ്ട്രീമിങ് ആരംഭിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.