പ്രഫഷനല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് (PAIR) ജൂലൈ അഞ്ചിന് അപ്പോളോ ബക്കിങ്ങാം ഹെല്‍ത്ത് സയന്‍സസ് ക്യാംപസില്‍ വെച്ച് രാജ്യാന്തര റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സ് (IRC2025) നടത്തുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു നിന്നുള്ള റേഡിയോഗ്രാഫി പ്രഫഷനലുകളെ ഒരുമിപ്പിക്കാനും അവരുടെ അറിവുകളും അനുഭവങ്ങളും പങ്കുവെക്കാനും ലക്ഷ്യമിട്ടുള്ള ഈ സമ്മേളനത്തിന്റെ പ്രധാന പ്രമേയം 'Building Bridges in Radiology: Learn I Network I Thrive എന്നതാണ്.
ആഷ്‌ഫോര്‍ഡിലെ പാര്‍ലമെന്റ് അംഗം സോജന്‍ ജോസഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും.
സൊസൈറ്റി ആന്‍ഡ് കോളജ് ഓഫ് റേഡിയോഗ്രാഫേഴ്‌സിന്റെ സിഇഒ റിച്ചാര്‍ഡ് ഇവാന്‍സ്, ഇന്റര്‍നാഷനല്‍ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്‌സ് ആന്‍ഡ് റേഡിയേഷന്‍ ടെക്‌നോളജിസ്റ്റ് പ്രസിഡന്റ് ഡോ. നപപോങ് പോങ്‌നാപങ് എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളും പരിപാടിയില്‍ ഉള്‍പ്പെടുന്നു.
യുകെയില്‍ ജോലി ചെയ്യുന്ന രാജ്യാന്തരതലത്തില്‍ പരിശീലനം നേടിയ റേഡിയോഗ്രാഫര്‍മാരുടെ വൈവിധ്യം, തൊഴില്‍പരമായ വളര്‍ച്ച, അതുല്യമായ സംഭാവനകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
അനില്‍ ഹരി