യുകെയില്‍ മരിച്ച മലയാളി ബാലന്‍ റോണവ് പോളിന് മറ്റന്നാള്‍ വെള്ളിയാഴ്ച അന്ത്യയാത്രയേകാന്‍ പ്രിയപ്പെട്ടവര്‍. രാവിലെ 8:30 മുതല്‍ 10. 30 വരെ സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ചില്‍ ആണ് പൊതുദര്‍ശനം നടക്കുന്നത്. തുടര്‍ന്ന് 11 മണിക്ക് കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരിയില്‍ മൃത സംസ്‌കാരം നടക്കും. ശേഷം റീഫ്രഷ്മെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഡോണ്‍ കെ പൗലോസിന്റെയും ടീനയുടെയും മകനാണ് റോണവ് പോള്‍. സമീക്ഷ യുകെ നോര്‍ത്താംപ്ടണ്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമാണ് ഡോണ്‍.
പൊതുദര്‍ശനവും മൃതസംസ്‌കാരവും നടക്കുന്ന പള്ളിയുടെവിലാസം
സെന്റ് പാട്രിക്സ് ആര്‍സി ചര്‍ച്ച്, ഡസ്റ്റണ്‍ 28 പെവെറില്‍ റോഡ്, നോര്‍ത്താംപ്ടണ്‍ NN5 6JW
കിംഗ്‌സ്‌തോര്‍പ്പ് സെമിത്തേരി, ഹാര്‍ബറോ റോഡ് നോര്‍ത്ത് ബൗട്ടണ്‍, നോര്‍ത്താംപ്ടണ്‍, നോര്‍ത്താംപ്ടണ്‍ഷയര്‍, NN2 8LU
റിഫ്രഷ്‌മെന്റ് : 400 ഒബെലിസ്‌ക് റൈസ്, നോര്‍ത്താംപ്ടണ്‍, NN2 8UE