CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 29 Seconds Ago
Breaking Now

20 വര്‍ഷമായി 'ഉറങ്ങുന്ന രാജകുമാരന്‍'; പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു

യുകെയിലെ സൈനിക കോളേജില്‍ പഠിക്കുന്ന സമയത്താണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അപകടത്തില്‍ പെടുന്നത്

20 വര്‍ഷമായി കോമയില്‍ ആയിരുന്ന സൗദി അറേബ്യയിലെ 'ഉറങ്ങുന്ന രാജകുമാരന്‍' എന്നറിയപ്പെടുന്ന പ്രിന്‍സ് അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അന്തരിച്ചു. 2005 ലുണ്ടായ വാഹനാപകടത്തില്‍ തലാലിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേല്‍ക്കുകയും തുടര്‍ന്ന് കോമയിലാകുകയുമായിരുന്നു.

യുകെയിലെ സൈനിക കോളേജില്‍ പഠിക്കുന്ന സമയത്താണ് അല്‍-വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ അപകടത്തില്‍ പെടുന്നത്. അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്നു. 20 വര്‍ഷമായി വെന്റിലേറ്ററിന്റെ സഹായയത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിന്‍സ് അല്‍-വലീദ്. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ പ്രിന്‍സ് തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ്, രാജാവ് അബ്ദുല്‍ അസീസിന്റെ മക്കളില്‍ ഒരാളായിരുന്നു. നിലവിലെ രാജാവ് സല്‍മാന്‍ രാജാവ് അദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.