CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 37 Minutes 33 Seconds Ago
Breaking Now

അജി വേങ്ങാലില്‍ മാതൃകയാര്‍ന്ന സമുദായ സ്‌നേഹി : ലേവി പടപ്പുരയ്ക്കല്‍

സഭയ്ക്കും സമുദായത്തിനും സംഘടനയ്ക്കും നിസ്തുലമായ സേവനം നല്‍കിക്കൊണ്ട് കുടുംബത്തിലും സമൂഹത്തിലും എക്കാലവും ഓര്‍മയില്‍ സൂക്ഷിക്കാവുന്ന വ്യക്തിത്വത്തിന്റെ ഉടമയും യു.കെ.കെ.സി.എ സ്വിന്‍ഡന്‍ യൂണിറ്റ് പ്രസിഡന്റുമായ അജി വേങ്ങാലിയുടെ വേര്‍പാടില്‍ കേന്ദ്ര എക്‌സിക്യുട്ടീവിനു വേണ്ടി പ്രസിഡന്റ് ലേവി പടപ്പുരയ്ക്കല്‍ അഗാധമായ അനുശോചനം അറിയിച്ചു.

യൂറോപ്യന്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി നാട്ടില്‍നിന്ന് യാത്ര പുറപ്പെടാന്‍ ഒരുങ്ങുമ്പോഴും റാലി മനോഹരമാക്കുന്നതിന് വേണ്ടി തോരണങ്ങളും ബാനറും ബലൂണൂം ഉള്‍പ്പെടെ ധാരാളം അലങ്കാര വസ്തുക്കള്‍ വാങ്ങി പെട്ടിനിറച്ച് വച്ചിരുന്നു എന്നത് അദ്ദേഹത്തിന്റെ നേതൃപാടവത്തിന്റെ മികവാര്‍ന്ന ഉദാഹരണമാണ്.

അപകടത്തില്‍പ്പെട്ട മാഞ്ചസ്റ്ററിലെ അജിയുടെ സഹോദരന്‍ ജയിനും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം യു.കെ.കെ.സി.എ ഒന്നാകെ ദു:ഖം പങ്കുവെക്കുന്നു. തിങ്കളാഴ്ച ഇരവിമംഗലം ദേവാലയത്തില്‍ നടത്തുന്ന മൃതസംസ്‌കാര ശുശ്രൂഷയില്‍ നാട്ടിലുള്ള എല്ലാ യു.കെ.കെ.സി അംഗങ്ങളും സംബന്ധിക്കണമെന്നും ഇംഗ്ലണ്ടിലുള്ള ഓരോ യു.കെ.കെ.സി.എ അംഗങ്ങളും അജിക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നും ലേവി പടപ്പുരയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.