CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 15 Minutes 49 Seconds Ago
Breaking Now

നഴ്‌സായ രണ്ടാനമ്മയുടെ ബലാത്സംഗത്തില്‍ 15-കാരന്റെ മാനസികനില തകരാറിലായി; അക്രമത്തിന് സാക്ഷിയായ ഭര്‍ത്താവ് മകനെ കൂടുതല്‍ ബുദ്ധിമുട്ടിക്കാനില്ലെന്ന് അറിയിച്ച് മാപ്പ് സ്വീകരിച്ചു; രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിച്ച് തടിയൂരി നഴ്‌സ്

ഭര്‍ത്താവ് ഫ്രാങ്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് ഭാര്യ മകനെ ലൈംഗികമായി അക്രമിക്കുന്നതിന് സാക്ഷിയായത്

തന്റെ മകനെ ബലാത്സംഗം ചെയ്യുന്നതിനിടെ നഴ്‌സായ ഭാര്യയെ പിടികൂടിയ ഭര്‍ത്താവ് ഇവരുടെ മാപ്പ് അപേക്ഷ സ്വീകരിച്ച് ഹൃസ്വമായ ജയില്‍ശിക്ഷ നല്‍കാന്‍ സമ്മതം മൂളി. 34-കാരിയായ നഴ്‌സ് അലെക്‌സിസ് വോണ്‍ യേറ്റ്‌സാണ് രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷ നേടി താല്‍ക്കാലികമായി രക്ഷപ്പെട്ടത്. 12 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമം എന്ന നിലയിലായിരുന്നു കുറ്റം ചുമത്തിയത്. 

ക്ഷമ ചോദിച്ചുള്ള കരാര്‍ പ്രകാരം ഇത് മോശം ഉദ്ദേശത്തോടെയുള്ള അതിക്രമം എന്ന നിലയിലേക്ക് കേസ് ചുരുക്കി. സംഭവത്തില്‍ രണ്ട് വര്‍ഷത്തെ ജയില്‍ശിക്ഷയാണ് നഴ്‌സിന് ലഭിച്ചിരിക്കുന്നത്. ഇതിന് ശേഷം രണ്ട് വര്‍ഷത്തെ സാമൂഹിക നിയന്ത്രണവും, പത്ത് വര്‍ഷത്തേക്ക് ലൈംഗിക കുറ്റവാളി പ്രൊബേഷനിലുമായിരിക്കും ഇവര്‍. 

ഇതിന് പുറമെ 200 മണിക്കൂര്‍ കമ്മ്യൂണിറ്റി സര്‍വ്വീസ്, കോടതി ചെലവുകള്‍, പിഴ എന്നിവയും വോണ്‍ യേറ്റ്‌സ് പൂര്‍ത്തിയാക്കണം. ഇരയുടെ കുടുംബം കരാറിനെ പിന്തുണച്ചതോടെയാണ് നഴ്‌സിന് വന്‍ ശിക്ഷയില്‍ നിന്നും ഒഴിവാകാന്‍ സാധിച്ചത്. 15 വയസ്സുകാരനായ ഇര നിലവില്‍ മാനസിക ആരോഗ്യ ചികിത്സയിലാണ്. ഇതിന് തടസ്സമാകുമെന്നതിനാലാണ് കോടതി വിചാരണ ഒഴിവാകാന്‍ കുടുംബം ഇതിന് സമ്മതിച്ചത്. 

കഴിഞ്ഞ വര്‍ഷമാണ് മുന്‍ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലായ വോണ്‍ യേറ്റ്‌സിനെ അറസ്റ്റ് ചെയ്ത് കുറ്റം ചുമത്തുന്നത്. ഭര്‍ത്താവ് ഫ്രാങ്ക് ജോലി കഴിഞ്ഞ് മടങ്ങിയെത്തുമ്പോഴാണ് ഭാര്യ മകനെ ലൈംഗികമായി അക്രമിക്കുന്നതിന് സാക്ഷിയായത്. ഭര്‍ത്താവ് വിഷയം പോലീസില്‍ അറിയിച്ചതോടെയായിരുന്നു അറസ്റ്റ്. ഫ്‌ളോറിഡയിലെ ഓക്കാല സ്വദേശിനിയാണ് നഴ്‌സ്. 




കൂടുതല്‍വാര്‍ത്തകള്‍.