കലാവിസ്മയങ്ങളുടെ പകല്‍പ്പൂരത്തിനു കൊടിയിറങ്ങി. വിഗന്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച യുക്മ റോസ്റ്റര്‍ കെയര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ഒക്ടോബര്‍ 11 വിഗാന്‍ ഡീന്‍ ട്രസ്റ്റ് അങ്കണത്തില്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ തിരശീല വീണു. രാവിലെ 9 മണിയോടെ ആരംഭിച്ച കലാമേളയില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലുള്ള അംഗ അസ്സോസിയേഷനുകളില്‍ നിന്നുമുള്ള നാനൂറിലധികം കലാകാരന്മാരും കലാകാരികളും പങ്കെടുത്തു. പ്രായം അനുസരിച്ച് കിഡ്‌സ്, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങളില്‍ ആയാണ് മത്സരങ്ങള്‍ നടന്നത്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ പ്രസിഡണ്ട് ശ്രീ ഷാജി തോമസ് വരാകുടി അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ തിരി തെളിയിച്ചു. യുക്മ നാഷണല്‍ ട്രെഷറര്‍ ഷീജോ വര്‍ഗ്ഗീസ് മുഖ്യാതിഥി ആയിരുന്നു. ജനറല്‍ സെക്രട്ടറി സനോജ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചപ്പോള്‍, ആര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ശ്രീ രാജീവ് നന്ദി പ്രകാശിപ്പിച്ചു. യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായ കുര്യന്‍ ജോര്‍ജ്, യുക്മ സംസ്‌കരിക വേദി ജനറല്‍ കണ്‍വീനര്‍ അഡ്വ. ജാക്‌സണ്‍ തോമസ്, ദേശീയ സമിതിയംഗം ബിജു പീറ്റര്‍, റീജിയണല്‍ ട്രഷറര്‍ ഷാരോണ്‍ ജോസഫ്,
വൈസ പ്രസിഡന്റ് അഭിറാം, ജോയിന്റ് സെക്രട്ടറി ജെറിന്‍ ജോസ്, ജോയിന്റ് ട്രഷറര്‍ ജോസഫ് മാത്യു, പി ആര്‍ ഒ അനില്‍ ഹരി, മീഡിയ കോര്‍ഡിനേറ്റര്‍ ജനീഷ് കുരുവിള തുടങ്ങി യുക്മ നോര്‍ത്ത് വെസ്റ്റ് റീജിണല്‍ ഭാരവാഹികളും യുക്മ റോസ്റ്റര്‍ കെയര്‍ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേളക്കു ആതിഥേയത്വം വഹിച്ച വിഗന്‍ മലയാളി അസോസിയേഷനിലെ പ്രധാന ഭാരവാഹികളും വേദിയില്‍ സന്നിഹിതരായിരുന്നു.
കിരീടപോരാട്ടത്തില്‍ ഇത്തവണയും കലാകിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (123 പോയിന്റ്) സ്വന്തമാക്കി. 94 പോയിന്റുമായി മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റോക്പോട്ട് രണ്ടാസ്ഥാനവും, 68 പോയിന്റുമായി നോര്‍ത്ത്മാഞ്ചെസ്റ്റെര്‍ മലയാളി അസോസിയേഷന്‍ മൂന്നാം സ്ഥാനവും 62 പോയിന്റുമായി ആതിഥേയരായ വിഗന്‍ മലയാളി അസോസിയേഷന്‍ നാലാം സ്ഥാനവും സ്വന്തമാക്കി. കലാപ്രതിഭ പുരസ്‌കാരവും കലാതിലകവും വിഗന്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കി, രോഹന്‍ റോബിന്‍ കലാപ്രതിഭ ആയപ്പോള്‍, ആന്‍ ട്രീസ ജോബി കലാതിലകം ആയി തിരഞ്ഞെടുത്തു. ഭാഷ കേസരിപട്ടം വാറിംഗ്ടണ്‍ മലയാളി അസോസിയേഷനിലെ ആന്‍ലിയ വിനീതും ആന്‍ ട്രീസ ജോബിയും പങ്കിട്ടപ്പോള്‍ നാട്യറാണി പട്ടം സ്വന്തമാക്കിയത് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷനിലെ അര്‍പ്പിത അശോക് ആണ്.
കിഡ്‌സ് വിഭാഗത്തില്‍ ക്രിസ്റ്റല്‍ ജീവന്‍ (നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ - നോര്‍മ ),
സബ് ജൂനിയഴ്‌സ് വിഭാഗത്തില്‍ ആന്‍ലിയാ (വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍), ജൂനിയഴ്‌സ് വിഭാഗത്തില്‍ ആന്‍ ട്രീസ ജോബി (വിഗന്‍ മലയാളി അസോസിയേഷന്‍), സീനിയഴ്‌സ് വിഭാഗത്തില്‍ നിമ്മി ചിന്നു തോമസ് (ബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ) . സീനിയഴ്‌സ് വിഭാഗത്തില്‍ അര്‍പ്പിത അശോക് (ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ ) എന്നിവര്‍ ഓരോ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാരായി.
ഓരോ വേദിക്ക് മുന്നിലും നിറസാന്നിധ്യമായി കാണികള്‍. നടനചാരുത പകര്‍ന്ന കുച്ചുപ്പുടിയും മോഹിനിയാട്ടവും ഭരതനാട്യവും കാണികളുടെ മനം നിറച്ചു. നാടന്‍ പാട്ടുകളും, ലളിത ഗാനവും ശബ്ദാനുകരണ കലയുടെ വിസ്മയവും ചേര്‍ന്നതോടെ ആഹ്ലാദം ഇരട്ടിച്ചു. അപ്പീലുകളുടെ അതിപ്രസരം എല്ലായിപ്പോഴും കലാമത്സരങ്ങളുടെ മാറ്റു കുറക്കുന്നത് സ്ഥിരം കാഴ്ചയാണ്. പക്ഷെ ഒരു അപ്പീല്‍ പോലും ഇത്തവണ വരാതിരുന്നത്, നോര്‍ത്ത് വെസ്റ്റ് യുക്മ കലാമേളയ്ക്ക് ഒരു പൊന്‍ തൂവലായി മാറി.
മനസ്സിന്റെ ഇരുട്ട് നീക്കി അന്തര്‍പ്രകാശം പകരാനുള്ള കലയുടെ അതുല്യമായ ശക്തിയെ ഓര്‍മ്മപ്പെടുത്തുകയാണ് ഈ കലോത്സവം.
വൈകിട്ട് നടന്ന സമാപന സമ്മേളനത്തില്‍ യുക്മ ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായരും, ദേശീയ വൈസ് പ്രസിഡന്റും കലാമേള കോര്‍ഡിനേറ്ററുമായ വര്‍ഗ്ഗീസ് ഡാനിയലും മുഖ്യാതിഥികളായിരുന്നു. സമാപന സമ്മേളനത്തില്‍ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നിര്‍വഹിക്കുകയും, കലാകിരീടം, കല പ്രതിഭ, കലാതിലകം പുരസ്‌കാരങ്ങള്‍ നല്‍കുകയും ചെയ്തു.
റീജിയണല്‍ തലത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളും ഗ്രൂപ്പ് ഇനങ്ങളില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്കും ആണ് നവംബര്‍ ഒന്നിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പതിനാറാമത് ദേശീയ കലാമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിക്കുന്നത്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ടൈറ്റില്‍ സ്‌പോണ്‍സേഴ്‌സ്
റോസ്റ്റര്‍ കെയര്‍ (Roster Care),
ഹംഗ്രി ഹാര്‍വെസ്റ്റ് സൗത്ത് ഇന്ത്യന്‍ റെസ്റ്റോറന്റ് (Hungry Harvest South Indian Restaurant & Takeaway),
സ്പൈസ് എക്‌സ്പ്രസ്സ് (Spicexpress ) Kerala grocery shop.
കലാമേളയുടെ മറ്റ് സ്‌പോണ്‍സേഴ്‌സ്:
ലൈഫ് ലൈന്‍ പ്രൊട്ടക്ട് മോര്‍ട്ഗേജ് ആന്‍ഡ് ഇന്‍ഷുറന്‍സ് (Life Line Protect)
പോള്‍ ജോണ്‍ & കോ സോളിസിറ്റേഴ്സ്. (Paul John & co oslicitors)
സേവ്യേഴ്‌സ് ചാര്‍ട്ടേഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് (Xaviers Accounts & Registered Auditors)
ജിയ ട്രാവല്‍ ആന്‍ഡ് ഹോളിഡേയ്സ് (GIA Travel and Holidays)
റോയല്‍ ഈവന്റ്‌സ് (Royal Events)
എല്‍ റ്റി സി ഗ്ലോബല്‍ കണ്‍സല്‍റ്റന്‍സി (LTC Global Consultancy)
ഡോ. സൈമണ്‍സ് അക്കാദമി ഓഫ് സയന്‍സ് (Dr. Simon's Academy of science ).
ജെ എം പി സോഫ്റ്റ്വെയര്‍ (JMP Software)
ക്ലിക്ക് 2 ബ്രിങ്ങ് ഗ്രോസറീസ്, ഫ്രൂട്‌സ് & വെജിറ്റബിള്‍സ്, മാഞ്ചസ്റ്റര്‍ (www.click2bring.co.uk)
എനോറ ഡിസൈനര്‍ ബൊട്ടീക് (Enora Designer Boutique )
പാര്‍ക്ക് ഹാള്‍ റിസോര്‍ട്ട് & സ്പാ (Park Hall Park Hall Reosrt & Spa)
മാസ് ഹൈപ്പര്‍ മാര്‍ക്കറ്റ് (MAAS Hypermarket)
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള വന്‍ വിജയമാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഷാജി വരാക്കുടി, സെക്രട്ടറി സനോജ് വര്‍ഗീസ് എന്നിവര്‍ നന്ദി അറിയിച്ചു.
കലാമേളയ്ക്ക് വേണ്ടി Jeevan4u Photography യുടെ ജീവന്‍ പകര്‍ത്തിയ കൂടുതല്‍ ഫോട്ടോകള്‍ കാണുവാനായി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
https://drive.google.com/drive/folders/16H-udnYxkWiYFeFAhvxkPZmW5H2nvrLn?usp=sharing
അനില്‍ ഹരി
(പി ആര്‍ ഒ, യുക്മ നോര്‍ത്ത് വെസ്റ്റ്)