CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 29 Minutes Ago
Breaking Now

24 ടീമുകളുടെ ആവേശകരമായ പോരാട്ടം: സമീക്ഷ യു.കെയുടെ ഷെഫീല്‍ഡ് റീജിയണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ശ്രദ്ധേയമായി

സമീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഷെഫീല്‍ഡ് റീജിയണല്‍ മത്സരങ്ങള്‍ 2025 ഒക്ടോബര്‍ 12-ന്EIS Olympic Stadium-ല്‍ നടന്നു.

മത്സരങ്ങള്‍ സമീക്ഷ യു.കെ ഷെഫീല്‍ഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി. ബേബി  ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ സമീക്ഷ യു.കെ മുന്‍ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം ശ്രി. ജോഷി ഇറക്കത്തില്‍, നാഷണല്‍ കമ്മിറ്റി അംഗവും

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററുമായ ശ്രി. സ്വരൂപ് കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളില്‍ ഈ വര്‍ഷം മത്സരങ്ങള്‍ നടക്കും. ഇതിലൂടെ നവംബര്‍ 9-ന് ഷെഫീല്‍ഡില്‍ വച്ച് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം.

  പ്രസ്തുത ടൂര്‍ണമെന്റില്‍ മത്സര വിജയികളായവര്‍

 

  1ാം സ്ഥാനം -Abin Baby & Praveenkumar ravi.

 

  2ാം സ്ഥാനം - Twinkle Jose & Bennet varghese

 

  3ാം സ്ഥാനം - Shane Thomas & Ebin thomas

 

  4ാം സ്ഥാനം - Jince Devesya & vinoy

വിജയികള്‍ക്ക് ട്രോഫികള്‍ സമീക്ഷ നാഷണല്‍ സെക്രട്ടേറിയറ്റ് അംഗം ശ്രി. ശ്രീകാന്ത് കൃഷ്ണന്‍, നാഷണല്‍ കമ്മിറ്റി അംഗം ശ്രി. സ്വരൂപ് കൃഷ്ണന്‍, യൂണിറ്റ് പ്രസിഡന്റ് ശ്രി. ഷാജു സി. ബേബി, യൂണിറ്റ് ട്രഷറര്‍ ശ്രി. സ്റ്റാന്‍ലി ജോസഫ്, ശ്രീമതി ജൂലി ജോഷി, ശ്രി. ജോഷി ഇറക്കത്തില്‍, ശ്രി. സനോജ് സുന്ദര്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം ശ്രി. വിജേഷ് വിവാഡ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു. പ്രോഗ്രാമിന്റെ ഐ.ടി. കോ-ഓര്‍ഡിനേഷന്‍ ശ്രി. അരുണ്‍ മാത്യുവും സൗണ്ട് സംവിധാനങ്ങള്‍

ലിജോ കോശിയും (Music Mist) നിര്‍വഹിച്ചു.

 

സമീക്ഷ യു.കെ ഷെഫീല്‍ഡ് റീജിയണല്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, സംഘാടകര്‍ക്കുംസമീക്ഷ യു.കെ നാഷണല്‍ കമ്മിറ്റി അഭിനന്ദനങ്ങള്‍ അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.