CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 21 Seconds Ago
Breaking Now

മലങ്കര ജാക്കബൈറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ (എംജെഎസ്എ) യുകെ നാഷണല്‍ കലോത്സവം

ലണ്ടന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ സണ്‍ഡേസ്‌കൂള്‍ പ്രസ്ഥാനമായ മലങ്കര ജാക്കബൈറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ (എംജെഎസ്എ) യുകെ നാഷണല്‍ കലോത്സവം 2025 ഒക്ടോബര്‍ 18ന് നോട്ടിങ്ഹാമില്‍ നടക്കും.

 

യുകെ ഭദ്രാസനത്തിന് കീഴിലെ 38 പള്ളികളില്‍ നിന്നായി 300ഓളം കുട്ടികള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 6 മേഖലകളിലായി നടന്ന സോണല്‍ കലോത്സവങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ എത്തിയവരാണ് നാഷണല്‍ കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്.

 

 രാവിലെ 8.30ന് റജിസ്‌ട്രേഷന്‍ ആരംഭിക്കും. എംജെഎസ്എസ്എ യുകെ ഭദ്രാസന ഡയറക്ടര്‍ ഫാ. അഖില്‍ ജോയി കവളയ്ക്കല്‍ പതാക ഉയര്‍ത്തും. 9.30ന് ഉദ്ഘാടന സമ്മേളനം ചേരും. 

 

ഒരേസമയം 4 വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും.   വൈകുന്നേരം 5.30ന് ചേരുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും സമ്മാനിക്കും. ഭദ്രാസനത്തിലെ വൈദികരും എംഎസ്ഒസി ഭാരവാഹികളും പങ്കെടുക്കും.

 

മത്സരം നടക്കുന്ന വേദിയുടെ വിലാസം: BLUECOAT WOLLATON ACADEMY, NG8 1EA

 

വാര്‍ത്ത അയച്ചത്- ജിനേഷ് ബേബി

 




കൂടുതല്‍വാര്‍ത്തകള്‍.