സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസ്സിന്റെ തിരുനാള്‍ സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതി മുതല്‍ ഇരുപത്തിയെട്ടാം തീയതി വരെ നടത്തപ്പെടും . ഇന്ന്
സെപ്റ്റംബര്‍ ഇരുപത്തിയൊന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്‌സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിക്കുന്നതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് ഫാദര്‍ ജോസ് കുന്നുംപുറത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ കുര്‍ബാനയും, തുടര്‍ന്ന് അമ്പ് (കഴുന്ന് )വെഞ്ചരിപ്പും പ്രസിദേന്തി വാഴ്ചയും നടത്തപ്പെടും.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും.
സ്റ്റാേക്‌പോര്‍ട്ട് മിഷനിലെ തിരുന്നാളിന്റെ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് കുന്നുംപുറത്തിന്റേയും ട്രസ്റ്റിമാരായ ബിജു ജോസഫ്, ജോണ്‍ ജോജി, ബെന്‍സന്‍ അഗസ്റ്റിന്‍ എന്നിവരുടെയും നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.
തിരുന്നാളില്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്ന് വി. സെബാസ്ത്യാനോസിന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഡയറക്ടര്‍ റവ.ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.
കൊടിയേറ്റം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St Philip's Catholic Church
Half Moon Lane
Offerton
Stockport
Cheshire
SK2 5LB
ഷൈജു തോമസ്