CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 51 Seconds Ago
Breaking Now

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഹോണ്‍ചര്‍ച്ചില്‍ ഒരുക്കുന്ന ഏകദിന അഖണ്ഡ ജപമാല സമര്‍പ്പണം ഒക്ടോബര്‍ 7 ന്

ലണ്ടന്‍: ആഗോള കത്തോലിക്കാ സഭ, ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബറിന്റെ ഭാഗമായി, സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍  അഖണ്ഡ ജപമാല സമര്‍പ്പണം ലണ്ടനിലെ ഹോണ്‍ചര്‍ച്ചില്‍ വെച്ച് ഒരുക്കുന്നു. ഒക്ടോബര്‍ 7-ാം തീയതി രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ജപമാല, ഒക്ടോബര്‍ 8 ന് രാവിലെ 9 മണിക്ക് സമാപിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കിയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയറും, തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ പ്രാര്‍ത്ഥന നയിക്കും. ലണ്ടനിലെ സെന്റ് മോണിക്കാ മിഷന്‍, ഹോണ്‍ചര്‍ച്ചാണ് അഖണ്ഡ ജപമാലക്ക് ആതിഥേയത്വം വഹിക്കുന്നത്.  

1571-ല്‍ ലെപാന്റോ യുദ്ധത്തിലെ അത്ഭുതകരമായ ക്രിസ്തീയ വിജയം ആഘോഷിക്കുന്നതിനായി വിശുദ്ധ പയസ് അഞ്ചാമന്‍ മാര്‍പ്പാപ്പയാണ് ഒക്ടോബര്‍ മാസം ജപമാല മാസമായി ആചരിക്കുന്നത്തിനു തുടക്കമിട്ടത്. വിശ്വാസജീവിതത്തിന്റെ ശക്തിപ്പെടലും, ആത്മീയ നവീകരണവും, മാതൃ മാദ്ധ്യസ്ഥയും ആര്‍ജ്ജിക്കുവാന്‍  ജപമാലയുടെ ശക്തിയെ ഊന്നിപ്പറഞ്ഞ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പയാണ് 1883-ല്‍ ഒക്ടോബര്‍ മാസം  ഔദ്യോഗികമായി തിരുസഭ ജപമാല ഭക്തിക്കായി സമര്‍പ്പിച്ചത്.

ആഗോള കത്തോലിക്കാ സഭക്കും, ലോക സമാധാനത്തിനും, പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലൂടെ നടത്തുന്ന ഈ അഖണ്ഡ ജപമാലയില്‍, വിവിധ കുടുംബ യൂണിറ്റുകളും, ഭക്ത സംഘടനകളും പങ്കാളികളാകും. രൂപതയുടെ നാനാ ഭാഗങ്ങളിലും ജപമാല വണക്കത്തിനായി പ്രത്യേക പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഹോണ്‍ചര്‍ച്ചില്‍ അഖണ്ഡ ജപമാലയും  ഒരുക്കുന്നത് .  

ആത്മീയ വളര്‍ച്ചക്കൊപ്പം, യേശുവിന്റെയും, മാതാവിന്റെയും ജീവിത ധ്യാനത്തിനും, അനുധാവനം ചെയ്യുന്നതിനും,  കുടുംബ-സഭാ ഐക്യത്തിനും ജപമാല ശക്തമായ ആത്മീയായുധമാണ്. 

ഹോണ്‍ചര്‍ച്ചിനു സമീപ സ്ഥലങ്ങളിലുള്ള ഏവരെയും സ്‌നേഹപൂര്‍വ്വം അഖണ്ഡ ജപമാലയുടെ ഭാഗമാകുവാന്‍ സസ്‌നേഹം സ്വാഗതം ചെയ്യുന്നു.  

 

 St. Albans R C Church, 4 Langdale Gardens, Hornchurch RM12 5LA

 

 

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.