ബോള്‍ട്ടന്‍: ഗാന്ധിജയന്തി ദിനത്തില്‍ ബോള്‍ട്ടന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തെരുവ് ശുചീകരണത്തില്‍ പങ്കാളികളായ 22 വോളന്റിയര്‍മാര്‍ക്ക് ബോള്‍ട്ടന്‍ കൗണ്‍സിലിന്റെ അഭിന്ദനം.
ബോള്‍ട്ടനിലെ തെരുവ് ശുചീകരണവുമായി ബന്ധപ്പെട്ട് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ലവ് ബോള്‍ട്ടന്‍, ഹേറ്റ് ലിറ്റര്‍' സംവിദാനത്തിന്റെ മേല്‍നോട്ടവും ചുമതലയും വഹിക്കുന്ന ഉദ്യോഗസ്ഥനായ (വോളന്റീയര്‍ കോര്‍ഡിനേറ്റര്‍) ഗാരത്ത് പൈക്കാണ് സേവാ ദിനത്തിന്റെ ഭാഗമായ ഐ ഓ സി വോളന്റിയര്‍മാരെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് കൈമാറിയത്. ഐ ഓ സിയുടെ വനിതാ - യുവജന പ്രവര്‍ത്തകരടക്കം 22 'സേവ വോളന്റിയര്‍'മാരാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തത്.
ഒക്ടോബര്‍ 2ന്ഇ സംഘടിപ്പിച്ച തെരുവ്വി ശുചീകരണം ഇവിടുത്തെ തദ്ദേശ്ലീയരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധതയും ജീവിക്കുന്ന ചുറ്റുപാടുകള്‍ ശുചിയായി സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ ഒരു ഇന്ത്യന്‍ സംഘടന കാണിച്ച മാതൃകാപരമായ പ്രവര്‍ത്തിയായാണ് ഐ ഓ സി (യു കെ) - കേരള ചാപ്റ്റര്‍ മിഡ്ലാന്‍ഡ്‌സ് ഏരിയയുടെ നേതൃത്വത്തില്‍, സംഘടിപ്പിക്കപ്പെട്ട തെരുവ് ശുചീകരണത്തെ തദ്ദേശീയര്‍ ഉള്‍പ്പടെയുള്ള ജനങ്ങള്‍ നോക്കിക്കണ്ടത്.