CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 20 Seconds Ago
Breaking Now

മോഡിഫൈഡ് ഇന്ത്യക്കായി വോട്ടുചെയ്തെന്ന ക്യാപ്ഷനോടെ ചിത്രം ; വെട്ടിലായി പൂനെയിലെ അഭിഭാഷക ; മഹാരാഷ്ട്രയില്‍ വോട്ടുള്ളയാള്‍ എങ്ങനെ ബിഹാറില്‍ വോട്ട് ചെയ്തെന്ന ചോദ്യവുമായി കോണ്‍ഗ്രസ്

മഷിപുരട്ടിയ വിരലുകളോടെ നില്‍ക്കുന്ന അഭിഭാഷകയുടെ ചിത്രം വോട്ടുകൊള്ളയുടെ മറ്റൊരു തെളിവാണെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്.

കോണ്‍ഗ്രസിന്റെ വോട്ടുകൊളള ആരോപണത്തിനിടെ താന്‍ വോട്ടുചെയ്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് വെട്ടിലായി പൂനെയിലെ ഒരു അഭിഭാഷക. താന്‍ മോഡിഫൈഡ് ഇന്ത്യക്കായി വോട്ടുചെയ്തെന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവച്ചതിന് പിന്നാലെ അഭിഭാഷകയ്ക്കെതിരെ ഉയര്‍ന്നത് ഗുരുതരമായ ചില ആരോപണങ്ങളാണ്. മഹാരാഷ്ട്രയില്‍ വോട്ടുള്ളയാള്‍ എങ്ങനെ ബിഹാറില്‍ വോട്ട് ചെയ്തെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. താന്‍ വോട്ടുചെയ്തില്ലെന്ന വിശദീകരണവുമായി അഭിഭാഷക വീണ്ടും രംഗത്തെത്തിയെങ്കിലും സംഭവത്തില്‍ ഇപ്പോഴും ചൂടേറിയ ചര്‍ച്ചകള്‍ നടക്കുകയാണ്. 

മഷിപുരട്ടിയ വിരലുകളോടെ നില്‍ക്കുന്ന അഭിഭാഷകയുടെ ചിത്രം വോട്ടുകൊള്ളയുടെ മറ്റൊരു തെളിവാണെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഭിഭാഷക പൂനെയില്‍ നിന്നാണ് വോട്ടുചെയ്തതെന്നും ഇപ്പോള്‍ വോട്ട് ബീഹാറിലായോ എന്നുമാണ് കോണ്‍ഗ്രസ് ചോദിക്കുന്നത്. മോദി അനുകൂലിയാണെന്ന് ക്യാപ്ഷനില്‍ തന്നെ പരോക്ഷമായി സൂചിപ്പിക്കുന്ന തരത്തിലാണ് അഭിഭാഷകയുടെ പോസ്റ്റെന്നത് കോണ്‍ഗ്രസ് വിമര്‍ശനത്തിന്റെ മൂര്‍ച്ച കൂട്ടുന്നുണ്ട്. എന്നാല്‍ താന്‍ വോട്ടുചെയ്തിട്ടില്ലെന്നും പരമാവധി ആളുകള്‍ വോട്ടുചെയ്യാനുള്ള ഒരു പ്രചോദനമെന്ന നിലയ്ക്കുള്ള പോസ്റ്റായിരുന്നു അതെന്നുമാണ് അഭിഭാഷകയുടെ വിശദീകരണം

ഇരു കൈകളിലും മഷി പുരട്ടിയ നിലയില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയ എല്‍ജിപി എംപിയും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്. എങ്ങനെ ഇരുകൈകളിലും മഷി പുരളുമെന്നാണ് സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ ചോദിക്കുന്നത്. സമസ്തിപ്പൂര്‍ എംപി ഷംഭവി ചൗധരിയാണ് വിവാദത്തില്‍ ആയത്.

 




കൂടുതല്‍വാര്‍ത്തകള്‍.