CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 18 Minutes 19 Seconds Ago
Breaking Now

ഡെറാഡൂണില്‍ നാല് വയസുകാരനെ രണ്ടാനമ്മ തള്ളിയിട്ട് കൊന്നു; പരാതിയുമായി പൊലീസിനെ സമീപിച്ച് പിതാവ്

ജോലി കഴിഞ്ഞെത്തിയ രാഹുലാണ് ഗുരുതരമായി പരിക്കേറ്റ മകനെ വീട്ടിനകത്ത് കണ്ടെത്തിയത്.

ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നാല് വയസുകാരനെ തള്ളിയിട്ട് കൊലപ്പെടുത്തി രണ്ടാനമ്മ. പിതാവിന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. മകന്‍ വിവാനെ ഭാര്യ പ്രിയ ചെറിയ കാര്യങ്ങള്‍ക്ക് പോലും മര്‍ദിക്കാറുണ്ടായിരുന്നുവെന്നും ക്രൂരമായി ഉപദ്രവിക്കുമായിരുന്നുവെന്നും പിതാവ് രാഹുല്‍ കുമാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യ ഭാര്യയുടെ മരണത്തെ തുടര്‍ന്നാണ് രാഹുല്‍ കുമാര്‍ പ്രിയയെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിലെ കുട്ടിയാണ് വിഹാന്‍.

ജോലി കഴിഞ്ഞെത്തിയ രാഹുലാണ് ഗുരുതരമായി പരിക്കേറ്റ മകനെ വീട്ടിനകത്ത് കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ മരണത്തിന് പിന്നില്‍ പ്രിയയാണെന്ന് ചൂണ്ടിക്കാട്ടി രാഹുല്‍ പൊലീസിന് പരാതി നല്‍കി. കുട്ടിയെ തള്ളിയിട്ടെന്ന് പ്രിയ പൊലീസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. തള്ളിയിട്ടെന്നും ഇതോടെ കുഞ്ഞിന് പരിക്കേറ്റുവെന്നും യുവതി മൊഴിയില്‍ പറയുന്നുണ്ട്. അയല്‍വാസികളില്‍ നിന്നടക്കം വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും പ്രിയയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.