
















നടി സാമന്തയും 'ഫാമിലി മാന്‍' വെബ് സീരീസ് സംവിധയകാന്‍ രാജ് നിദിമോരുവും പ്രണയത്തിലെന്ന അഭ്യൂഹങ്ങള്‍ ബലപ്പെടുത്തി പുതിയ ചിത്രങ്ങള്‍. സാമന്തയുടെ പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ചിനിടെ രാജിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പെര്‍ഫ്യൂം ലോഞ്ചിന്റെ ചിത്രങ്ങള്‍ സാമന്ത തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്.
അതേസമയം രാജ് നിദിമോരുവുമായി സാമന്ത ഡേറ്റിങ്ങില്‍ ആണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വിവിധ ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ് നിദിമോരു സംവിധാനം ചെയ്ത ഫാമിലി മാന്‍ സീസണ്‍ 2, സിറ്റാഡല്‍ ഹണി ബണി എന്നീ സീരീസുകളില്‍ സാമന്ത പ്രധാന വേഷത്തിലെത്തിയിരുന്നു.