
















ഹിജാബ് വിവാദമുണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാവും. കൊച്ചി കോര്‍പറേഷനില്‍ പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാവും സ്ഥാനാര്‍ത്ഥിയാവുക. എന്‍ഡിഎ ഘടകകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ജോഷി.
എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ചെത്തിയത് വിലക്കിയതിനെ തുടര്‍ന്നാണ് വിവാദമായത്. പിന്നാലെ ജോഷി കൈതവളപ്പില്‍ വിദ്വേഷ പ്രചരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. പിടിഎ ഭാരവാഹിയായ ജമീര്‍ പള്ളുരുത്തിയാണ് പരാതി നല്‍കിയത്. ഹിജാബ് വിവാദത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലും പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലും നടത്തിയ പ്രസ്താവനകള്‍ വലിയ വാര്‍ത്തയായിരുന്നു.