CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 30 Minutes 47 Seconds Ago
Breaking Now

നല്ല ദാമ്പത്യം നയിക്കാന്‍ ക്ലാസ് എടുക്കുന്ന ധ്യാനദമ്പതിമാര്‍ തമ്മിലടിച്ചു; ഭര്‍ത്താവിനെതിരെ കേസ്; ഭാര്യക്ക് തലയ്ക്ക് പരിക്കേറ്റു

ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്.

കുടുംബ തര്‍ക്കം പരിഹരിക്കുന്നതിനിടെ ചാലക്കുടിയിലെ ധ്യാന ദമ്പതിമാര്‍ തമ്മിലടിച്ചു. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷന്‍ നടത്തിപ്പുകാരായ ജിജി മാരിയോയും ഭര്‍ത്താവ് മാരിയോ ജോസഫുമാണ് തമ്മിലടിച്ചത്. മാരിയോ ജോസഫ് മര്‍ദിച്ചെന്ന് ജിജി പരാതി നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

വഴക്കിനിടയില്‍ മാരിയോ ജോസഫ് ടിവിയുടെ സെറ്റ് അപ് ബോക്‌സ് എടുത്ത് തലയ്ക്ക് അടിക്കുകയും കയ്യില്‍ കടിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. വഴക്കിനിടെ തന്റെ 70,000 രൂപയുടെ മൊബൈല്‍ നശിപ്പിച്ചെന്നും ജിജി ചാലക്കുടി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

ഒരു മാസം തടവും 5000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിശോധിച്ച് വരികയാണെന്ന് സംഭവത്തില്‍ പോലീസ് പ്രതികരിച്ചു. തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് 9 മാസമായി അകന്നു കഴിയുകയായിരുന്നു ഇരുവരും. പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാനായി ജിജി കഴിഞ്ഞ 25 ന് മാരിയോ ജോസഫിന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു മര്‍ദനം.




കൂടുതല്‍വാര്‍ത്തകള്‍.