CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 43 Minutes 17 Seconds Ago
Breaking Now

ബിന്ദു കൃഷ്ണ ബിജെപി ഏജന്റോ?; കൊല്ലം ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂര്‍ വിളയില്‍ എന്‍എസ്എസിന് എന്ത് കാര്യമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെ പോസ്റ്റര്‍ വിവാദം. കൊല്ലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജന്റോയെന്ന് പോസ്റ്ററില്‍ വിമര്‍ശനം. നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങള്‍ക്കൊപ്പം താമര ചിഹ്നവും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ തയാറാക്കിയിരിക്കുന്നത്.

95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂര്‍ വിളയില്‍ എന്‍എസ്എസിന് എന്ത് കാര്യമെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂര്‍വിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും പോസ്റ്ററില്‍ ഉന്നയിക്കുന്നു.

''ബിന്ദു കൃഷ്ണയുടെ ബിസിനസ് പാര്‍ട്ണറിന് നല്‍കാനുള്ളതല്ല കൊല്ലൂര്‍ വിള സീറ്റ്'' എന്നും പോസ്റ്ററില്‍ പറയുന്നു. ജനറല്‍ സീറ്റില്‍ ദീപ്തി മേരി വര്‍ഗീസിന് മത്സരിക്കാനാകുമെങ്കില്‍ ഹംസത്ത് ബീവിയ്ക്കും ആകാമെന്നും പോസ്റ്റര്‍ പറയുന്നു. പോസ്റ്റര്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ കീറിക്കളഞ്ഞു

 

 

 




കൂടുതല്‍വാര്‍ത്തകള്‍.