CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 56 Minutes 24 Seconds Ago
Breaking Now

ഇന്ത്യയുടെ 'ഓപ്പറേഷന്‍ സിന്ദൂറി'നെ വിമര്‍ശിച്ച കോളേജ് അധ്യാപികയെ പിരിച്ചുവിട്ടു

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി രാഷ്ട്രീയനേട്ടങ്ങള്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും പാകിസ്താനിലെ സാധാരണക്കാരാണ് അതിന് ഇരയാകുന്നതെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലോറ മേയ് 7ന് പങ്കുവെച്ച സമൂഹമാധ്യമ സന്ദേശങ്ങള്‍.

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' സൈനിക നടപടിയെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകളിട്ട അസിസ്റ്റന്റ് പ്രൊഫസറെ ചെന്നൈയിലെ എസ്ആര്‍എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി പിരിച്ചുവിട്ടു. എസ്ആര്‍എമ്മിന്റെ കരിയര്‍ സെന്റര്‍ ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന എസ് ലോറയുടെ പ്രവൃത്തി അധാര്‍മികമായിരുന്നെന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടിയെന്ന് ഉത്തരവില്‍ പറയുന്നു.

ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടി രാഷ്ട്രീയനേട്ടങ്ങള്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും പാകിസ്താനിലെ സാധാരണക്കാരാണ് അതിന് ഇരയാകുന്നതെന്നും കുറ്റപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു ലോറ മേയ് 7ന് പങ്കുവെച്ച സമൂഹമാധ്യമ സന്ദേശങ്ങള്‍. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ ലോക്ഡൗണ്‍, പണപ്പെരുപ്പം, ഭക്ഷ്യക്ഷാമം തുടങ്ങിയവയും ആളപായവും ഉണ്ടാവുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.