CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 8 Minutes 42 Seconds Ago
Breaking Now

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ആസൂത്രിതം; രാഷ്ട്രീയ പ്രേരിതമാകാമെന്ന് സണ്ണി ജോസഫ്

'നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിന്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്താമെന്നും എന്തിനാണ് ആ പരാതി എന്ന് ആളുകള്‍ക്കറിയാമെന്നും സണ്ണി ജോസഫ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയശേഷം ഇരിട്ടിയില്‍ മാധ്യമങ്ങളോടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം.

'നിയമം നിയമത്തിന്റെ വഴിക്ക് പോകും. രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയിനുണ്ട് എന്നാണ് ഞാന്‍ പറഞ്ഞത്. പരാതി രാഷ്ട്രീയപ്രേരിതമാണെന്നും വിലയിരുത്താം. പരാതി എനിക്ക് കിട്ടുന്ന സമയത്ത് തന്നെ മാധ്യമങ്ങള്‍ക്കും കിട്ടിയല്ലോ. ആസൂത്രിതമായ പരാതിയാണത്. എന്തായിരുന്നു അതിന്റെ ലക്ഷ്യം? കോടതിവിധി ഞാന്‍ കണ്ടു. ജനങ്ങള്‍ വിലയിരുത്തും': സണ്ണി ജോസഫ് പറഞ്ഞു.

കണ്ണൂരിലാണ് പ്രശ്നസാധ്യതാ ബൂത്തുകള്‍ ഏറെയുളളതെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ നിന്നാണ് ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ ഹൈക്കോടതിയില്‍ സംരക്ഷണം ആവശ്യപ്പെട്ട് എത്തിയതെന്നും ഇവിടുത്തെ ഭരണാധികാരികളുടെയും സിപിഐഎം നേതാക്കളുടെയും കണ്ണ് തുറപ്പിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞതെന്നും സണ്ണി ജോസഫ് പറഞ്ഞു. ഐക്യജനാധിപത്യ മുന്നണി തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വലിയ ജനവിധിയുണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.