CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 18 Minutes 49 Seconds Ago
Breaking Now

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വൈദ്യ പരിശോധന; പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ

വൈദ്യപരിശോധക്ക് ശേഷം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പത്തനംതിട്ട എആര്‍ ക്യാമ്പില്‍ നിന്ന് വൈദ്യപരിശോധനക്കായി ജില്ലാ ആശുപത്രിയിലേക്ക് ഉടന്‍ കൊണ്ടുപോകും. വൈദ്യപരിശോധക്ക് ശേഷം രാഹുലിനെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷയ്ക്ക് കൂടുതല്‍ പൊലീസിനെ ക്യാമ്പില്‍ നിയോഗിച്ചിരിക്കുകയാണ്. കനത്ത സുരക്ഷയില്‍ ആയിരിക്കും രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്കും അവിടെനിന്ന് മജിസ്‌ട്രേറ്റിന് മുമ്പിലും കൊണ്ടുപോവുക. എസ്പിയുടെ ക്യാമ്പ് ഓഫീസിന് അടുത്തുള്ള മജിസ്‌ട്രേറ്റിന്റെ വസതിയിലേക്കായിരിക്കും രാഹുലിനെ കൊണ്ടുപോകുക.

അതിനാടകീയമായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നാമത്തെ കേസില്‍ കസ്റ്റഡിയിലെടുത്തത്. രാത്രി പന്ത്രണ്ടരയോട സ്റ്റാഫുകള്‍ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് കെപിഎം റീജന്‍സി ഹോട്ടലിലെ 2002 ല്‍ മുറിയില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്. മുന്‍ കരുതലിന്റെ ഭാഗമായി പൊലീസ് രാഹുലിന്റെ മുറിയുടെ സ്‌പെയര്‍ കീ പിടിച്ചെടുത്തു. വിവരം ചോര്‍ത്തി നല്‍കാതിരിക്കാന്‍ റിസപ്ഷനിസ്റ്റിന്റെ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചെടുത്ത ശേഷമാണ് പൊലീസ് രാഹുലിന്റെ കസ്റ്റഡിയിലേക്ക് നീങ്ങിയത്.തുടക്കത്തില്‍ കസ്റ്റഡിയെ എതിര്‍ക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചിരുന്നെങ്കിലും ഒടുവില്‍ രാഹുല്‍ വഴങ്ങുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.