CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 14 Minutes 55 Seconds Ago
Breaking Now

പൊങ്കല്‍ റിലീസായി എത്തിയ ജീവ ചിത്രത്തിന് തിയറ്ററില്‍ കുതിപ്പ്

ബേസില്‍ ജോസഫിനെ നായകനാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത സിനിമയാണ് ഫാലിമി. ഒരു കോമഡി ഫാമിലി ഡ്രാമയായി ഒരുങ്ങിയ സിനിമ ബോക്‌സ് ഓഫീസിലും വലിയ ഹിറ്റായിരുന്നു. ഈ ചിത്രത്തിന് ശേഷം ജീവയെ നായകനാക്കി നിതീഷ് ഒരുക്കിയ തമിഴ് ചിത്രമാണ് 'തലൈവര്‍ തമ്പി തലൈമയില്‍'. പൊങ്കല്‍ റിലീസായി തിയേറ്ററില്‍ എത്തിയ സിനിമയ്ക്ക് വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. ബോക്‌സ് ഓഫീസിലും വലിയ മുന്നേറ്റമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്.

നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും 16.5 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. സിനിമയുടെ ആഗോള കളക്ഷന്‍ ഇപ്പോള്‍ 20 കോടിയോളമാണ്. മികച്ച സ്വീകരണമാണ് സിനിമയ്ക്ക് എല്ലായിടത്തുനിന്നും ലഭിക്കുന്നത്. കേരളത്തിലും മികച്ച നേട്ടമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട്. പതിയെ തുടങ്ങിയ സിനിമ ഇതുവരെ 70 ലക്ഷത്തോളം കേരളത്തില്‍ നിന്നും നേടി. ഏറെക്കാലമായി വലിയൊരു ഹിറ്റില്ലാതിരുന്ന ജീവയുടെ അതിഗംഭീര കംബാക്കായാണ് ടി.ടി.ടിയുടെ വിജയത്തെ പലരും കാണുന്നത്. റിലീസ് ചെയ്ത പലയിടത്തും ചിത്രം ഹൗസ്ഫുള്ളാണ്.ആദ്യ ദിനം 1.75 കോടി ആയിരുന്നു സിനിമ നേടിയത് എന്നാല്‍ രണ്ടാം ദിനത്തില്‍ 3.2 കോടി ആയി നിലവില്‍ ചിത്രം അഞ്ചു കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്.

ബുക്കിങ്ങിന്റെ കാര്യത്തിലും പരാശക്തി, വാ വാധ്യാര്‍ എന്നീ ചിത്രങ്ങളെ മറികടക്കാന്‍ ടി.ടി.ടിക്ക് സാധിച്ചു. 300ല്‍ താഴെ സ്‌ക്രീനുകളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ സിനിമയുടെ സ്വീകാര്യത കണക്കിലെടുത്ത് സിനിമയ്ക്ക് സ്‌ക്രീന്‍ കൗണ്ടുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഈ പൊങ്കല്‍ ജീവ കൊണ്ട് പോയി എന്നാണ് ആരാധകരുടെ കമന്റുകള്‍. ഒരു കോമഡി ഫാമിലി എന്റര്‍ടൈനര്‍ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള നടന്‍ ജീവയുടെ മികച്ച ഓപ്പണിങ് നേടിയ സിനിമ കൂടിയാണിത്. സിനിമയില്‍ മികച്ച പ്രകടനമാണ് നടന്‍ കാഴ്ചവെച്ചിരിക്കുന്നതെന്നും ജീവയുടെ കംബാക്ക് ആണ് ഈ സിനിമയെന്നുമാണ് കമന്റുകള്‍

 




കൂടുതല്‍വാര്‍ത്തകള്‍.