
















ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവന്‍ സൂര്യയുമായി ഒന്നിക്കുന്ന ചിത്രമാണ് സൂര്യ 47 . വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമയുടെ നിര്‍മാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിര്‍മിക്കുന്നത്. സിനിമയില്‍ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നത്. ഇപ്പോഴിതാ നടന്‍ സൂര്യയുടെ ഒരു ഓഫ് സ്‌ക്രീന്‍ വീഡിയോ ആണ് വൈറലാകുന്നത്.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗിന്റെ ഓപ്പണിങ് ചടങ്ങുകള്‍ക്കായി നടന്‍ സൂര്യ സൂറത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ നടന്റെ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. കറുത്ത ടി ഷര്‍ട്ടും ധരിച്ച് സിങ്കം മീശയുമായി നടന്നുവരുന്ന നടന്റെ വീഡിയോ ആണ് വൈറലാകുന്നത്. സൂര്യയുടെ ഹിറ്റ് ചിത്രമായ സിങ്കത്തിലെ ദുരൈസിങ്കം എന്ന കഥാപാത്രത്തിനെ ഓര്‍മിപ്പിക്കും വിധമുള്ള സ്‌റ്റൈലിലാണ് സൂര്യ ഉള്ളതെന്നും ജിത്തു മാധവന്‍ സിനിമയ്ക്ക് വേണ്ടിയാണോ ഈ ലുക്ക് എന്നാണ് ആരാധകരുടെ ചോദ്യം