
















റില്‍ മലയാളി അസോസിയേഷന്റെ ക്രിസ്മസ് & ന്യൂ ഇയര്‍ ആഘോഷം Dyserth കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ചു. ആഘോഷ പരിപാടികള്‍ വൈസ് പ്രസിഡന്റ് ശ്രീ ജെയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.

ശ്രീമതി ആതിര വീട്ടില്‍ കണ്‍വീനറും അവതാരികയുമായ ഈ പരിപാടിയില്‍ ക്രിസ്മസ് കരോള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍, ആകര്‍ഷകമായ 12 സമ്മാനങ്ങള്‍ ഉള്‍പ്പെട്ട ഭാഗ്യക്കുറി സമ്മാന പദ്ധതി, രുചികരമായ ഭക്ഷണം എന്നിവക്ക് പുറമെ 24 Kerala Club അവതരിപ്പിച്ച പ്രത്യേക സംഗീതനിശ കാണികളില്‍ ആവേശതിരയിളക്കി. ഈ ആഘോഷ പരിപാടിയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും സാന്റാക്ലോസ് സമ്മാനങ്ങള്‍ നല്‍കി

ജെയ്‌സണ്‍ ജോസഫ്, ജോമോന്‍ ജോസ്, സിനോയ് ആന്റണി, ആതിര വീട്ടില്‍, ജോസ് പ്രകാശ്, അരുണ്‍ കുമാര്‍, സിജോ മാത്യു, ഷിബു മാത്യു, ജസ്റ്റിന്‍ ജോണ്‍, ജിയോ തോമസ്, ഷാജി ജോസ്, പൗളി പൗലോസ്, ആകാശ് ബാബു, രഞ്ജിത്ത് കെ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.