CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
20 Hours 49 Minutes 20 Seconds Ago
Breaking Now

യുപിയിലെ അഞ്ച് അംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി ; കടമില്ലെന്നും ആരെങ്കിലും കടം വാങ്ങിയെന്ന് അവകാശപ്പെട്ടാല്‍ നല്‍കരുതെന്നും ആത്മഹത്യാ കുറിപ്പ്

മനീഷിന്റെ മരണം വൈദ്യുതാഘാതം കാരണമാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്

ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഖപ്പാര്‍പൂര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കര്‍ഷകനായ മനീഷ് കുമാര്‍ (35), മനീഷി കുമാറിന്റെ ഭാര്യ, മൂന്ന് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മനീഷിന്റെ മരണം വൈദ്യുതാഘാതം കാരണമാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹണി, പ്രിയന്‍ഷി, പ്രതീക് എന്നീ മൂന്ന് കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതൊരു കൂട്ട ആത്മഹത്യയാകാനാണ് സാധ്യത കൂടുതലെന്ന് സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പൊലീസ് ശ്ലോക് കുമാര്‍ പ്രതികരിച്ചു.

മനീഷിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് പരിശോധിച്ച് വരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട് താനും ഭാര്യയും സ്വമേധയാ ജീവിതം അവസാനിപ്പിക്കുകയാണെന്നും, തങ്ങളുടെ മരണത്തിന് ആരെയും ഉത്തരവാദിയാക്കരുത്, സംഭവവുമായി ബന്ധപ്പെട്ട് ആരെയും പീഡിപ്പിക്കരുത്, തനിക്ക് യാതൊരു കട ബാധ്യതകളുമില്ല, ആരെങ്കിലും കടം വാങ്ങിയെന്ന് അവകാശപ്പെട്ട് പണം ആവശ്യപ്പെട്ടാല്‍ നല്‍കരുതെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. മരിച്ച ദമ്പതികള്‍ 2018 ലാണ് വിവാഹിതരായതെന്നും, ഇത്തരമൊരു തീരുമാനം എടുക്കാന്‍ എന്ത് കാരണമാണെന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല, ആരോടും യാതൊരു തര്‍ക്കവും ഉണ്ടായിരുന്നില്ല എന്നും ഒരു ബന്ധു മാധ്യമങ്ങളോട് പ്രതികരിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.