
















കരസേന മുന്‍ മേധാവി ജനറല്‍ എം എം നരവനയുടെ പുസ്തകത്തിന്റ പതിപ്പ് രാഹുലിന് ആര് നല്‍കിയെന്നതില്‍ വിവാദം മുറുകുന്നു. പുസ്തകത്തിന്റ പതിപ്പ് ചോര്‍ന്നതില്‍ ദില്ലി പൊലീസ് ഗൂഢാലോചന സംശയിക്കുന്നു. പുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പി രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചതും അന്വേഷിക്കും. പുസ്തകം ഇതുവരെ പ്രസിദ്ധീകരണത്തിന് നല്‍കിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്ക്‌സ് വ്യക്തമാക്കി. പകര്‍പ്പവകാശങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഉടന്‍ നടപടി വേണം. ഇപ്പോള്‍ പ്രചരിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. രാഹുല്‍ ഗാന്ധി പുസ്തകവുമായി ലോക്‌സഭയില്‍ എത്തിയിരുന്നു.
ചൈനീസ് കടന്നുകയറ്റ സമയത്ത് സര്‍ക്കാര്‍ വ്യക്തമായ ഉത്തരവ് നല്‍കിയില്ല എന്ന മുന്‍ കരസേന മേധാവി ജന എംഎം നരവനേയുടെ ഓര്‍മ്മകുറിപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ ഇതുന്നയിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞത്. ഇതുവരെ പ്രകാശനം ചെയ്യാത്ത നരവനേയുടെ പുസ്തകവുമായാണ് രാഹുല്‍ ഗാന്ധി സഭയിലെത്തിയത്. ആദ്യം മാധ്യമങ്ങളെ പുസ്തകം കാണിച്ച രാഹുല്‍ ഗാന്ധി സഭയ്ക്ക് അകത്തും പുസ്തകം ഉയര്‍ത്തിക്കാട്ടി. ബിജെപി അംഗം നിഷികാന്ത് ദുബെ നെഹ്‌റു കുടുംബത്തിനെതിരെ വ്യക്തിപരമായ ആരോപണങ്ങളുള്ള അഞ്ച് പുസ്‌കങ്ങള്‍ ഉയര്‍ത്തി തിരിച്ചടിച്ചിരുന്നു.