CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 2 Minutes 27 Seconds Ago
Breaking Now

അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷത്തിന് പിന്നില്‍ ഇന്ത്യയെന്ന് പാകിസ്ഥാന്‍ ; ഡല്‍ഹിയും കാബൂളും കൈകോര്‍ക്കുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി

അഫ്ഗാനിസ്ഥാനെക്കൊണ്ട് പാകിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നായിരുന്നു മന്ത്രിയുടെ മറുപടി.

അഫ്ഗാനിസ്ഥാനുമായുള്ള അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ സുരക്ഷാ പ്രതിസന്ധിക്ക് പിന്നില്‍ ഇന്ത്യയാണെന്ന ആരോപണവുമായി പാക് പ്രതിരോധ മന്ത്രി ഖാജ ആസിഫ്. യാതൊരു തെളിവുകളുമില്ലാതെയാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് പാകിസ്ഥാനെതിരെ 'പ്രോക്‌സി വാര്‍' (നിഴല്‍ യുദ്ധം) നടത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചത്. ഫ്രാന്‍സ് 24 ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഖാജ ആസിഫ് ഇന്ത്യ വിരുദ്ധ നിലപാടുകള്‍ ആവര്‍ത്തിച്ചത്.

'അവര്‍ ഇപ്പോള്‍ പാകിസ്ഥാനെതിരെ ഒരു നിഴല്‍ യുദ്ധം നടത്തുകയാണ്. ഡല്‍ഹിയും കാബൂളും കാബൂളിലെ തീവ്രവാദ സംഘടനകളും ഇപ്പോള്‍ ഒരേ നിലപാടിലാണ്,' ഖവാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനെക്കൊണ്ട് പാകിസ്ഥാനെ ആക്രമിപ്പിക്കുന്നത് ഇന്ത്യയാണോ എന്ന ചോദ്യത്തിന് 'തീര്‍ച്ചയായും' എന്നായിരുന്നു മന്ത്രിയുടെ മറുപടി. എന്നാല്‍ ഇത്രയും ഗൗരവകരമായ ആരോപണത്തിന് പിന്നില്‍ എന്തെങ്കിലും തെളിവുണ്ടോ എന്ന ചോദ്യത്തിന്, ഇതിന്റെ അനന്തരഫലങ്ങള്‍ തങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്ത്യ ഈ ആരോപണങ്ങള്‍ അംഗീകരിക്കില്ലെന്ന് തനിക്കറിയാമെന്ന് ഖവാജ ആസിഫ് പറഞ്ഞു. 'ഇന്ത്യ ഇത് ഒരിക്കലും അംഗീകരിക്കില്ലെന്ന് നമുക്കറിയാം. അവര്‍ ഇത് നിഷേധിച്ചുകൊണ്ടേയിരിക്കും. എന്നാല്‍ അവര്‍ക്ക് കാബൂളുമായി വളരെ നല്ല ബന്ധമാണുള്ളത്. ഞങ്ങള്‍ ഇപ്പോള്‍ ഒരു നിഴല്‍ യുദ്ധത്തെ നേരിടുകയാണ്, ഇന്‍ഷാ അള്ളാ ഞങ്ങള്‍ അതിനെ അതിജീവിക്കും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.