CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 1 Seconds Ago
Breaking Now

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും പരസ്യ യുദ്ധത്തിലേക്ക് നീങ്ങവേ പാകിസ്ഥാനെ പുകഴ്ത്തി ട്രംപ്

പാകിസ്ഥാന്‍ നിലവില്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം  'പരസ്യ യുദ്ധ'ത്തിലേക്ക് നീങ്ങുന്നതിനിടെ, പാകിസ്ഥാന്‍ നേതൃത്വത്തെ വാനോളം പുകഴ്ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പാകിസ്ഥാനുമായി തനിക്ക് വളരെ മികച്ച ബന്ധമാണുള്ളതെന്നും അവിടുത്തെ പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും താന്‍ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാകിസ്ഥാന്‍ നിലവില്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഫ്ഗാന്‍ മണ്ണിലെ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് കാബൂള്‍, കാണ്ഡഹാര്‍, പക്തിയ എന്നിവിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെയാണ് മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തത്. താലിബാന്‍ ഭരണത്തിന് കീഴിലുള്ള നഗരങ്ങളെ പാകിസ്ഥാന്‍ നേരിട്ട് ലക്ഷ്യം വെക്കുന്നത് ഇതാദ്യമായാണ്. ഈ പോരാട്ടത്തില്‍ പാകിസ്ഥാന് തങ്ങളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കി

 




കൂടുതല്‍വാര്‍ത്തകള്‍.