
















ദുബായ്, അബുദാബി വിമാനത്താവളങ്ങളെ ലക്ഷ്യമാക്കി അര്‍ധരാത്രിയോടെ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു.കൊല്ലപ്പെട്ടത് ഏഷ്യന്‍ വംശജനാണെന്ന് അധികൃതര്‍ അറിയിച്ചു. സംഭവം നടന്നത് അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ്. ആക്രമണത്തെ തുടര്‍ന്ന് അടിയന്തര സുരക്ഷാ സേനയെ വിന്യസിക്കുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയും ചെയ്തു.
യുഎഇയെ ലക്ഷ്യമാക്കി 137 മിസൈലുകളും 209 ഡ്രോണുകളും വിക്ഷേപിച്ചു.. ഇവയില്‍ 132 മിസൈലുകളും 195 ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തതായി അധികൃതര്‍ അറിയിച്ചു. ശേഷിച്ചവ കടലിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമാണ് പതിച്ചതെന്നും ചില അവശിഷ്ടങ്ങള്‍ ജനവാസ മേഖലയിലേക്കും വീണതായും പറയുന്നു.
ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.സംഭവത്തിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലെ വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്.